ഓഹരി വിപണിയിൽ ഇന്ന് ദുർബ്ബലമായ തുടക്കം. നിഫ്റ്റി 10,700 ലെവലിനു താഴെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1,165.38 പോയിൻറ് അഥവാ 3.10% ഇ 36411.24 ൽ എത്തി, നിഫ്റ്റി 326.60 പോയിൻറ് അഥവാ 2.97% ഇടിഞ്ഞ് 10662.90ൽ എത്തി. 188 ഓഹരികൾ മാത്രമാണ് രാവിലെ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 520 ഓഹരികൾ നഷ്ടത്തിലും 69 ഓഹരികൾ മാറ്റമില്ലാതെ തുടരുകയുമാണ്.
ഏഷ്യൻ പെയിന്റ്സ്, ഐഒസി, യെസ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എസ്‌ബിഐ, ഒഎൻജിസി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഇൻഡസ് ഇൻഡ് ബാങ്ക്, ആർഐഎൽ എന്നിവ നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. എസ്‌ബിഐ യെസ് ബാങ്കിലെ 49 ശതമാനം ഓഹരി വാങ്ങാൻ സാധ്യതയുള്ളതിനാൽ യെസ് ബാങ്ക് ഓഹരി വില ഇന്ന് 30 ശതമാനം ഉയർന്നു. യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ വാങ്ങാനും രണ്ട് നോമിനി ഡയറക്ടർമാരെ നിയമിക്കാനും 2,450 കോടി രൂപയുടെ പ്രാരംഭ മുതൽമുടക്ക് നടത്താനും എസ്‌ബിഐക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

മേഖല സൂചികകളിൽ പിഎസ്‌യു ബാങ്കും മെറ്റൽ സൂചികയും നാല് ശതമാനത്തിലധികവും ഇൻഫ്ര, ഐടി, ഊർജ്ജ മേഖലകൾ മൂന്ന് ശതമാനം വീതവും നഷ്ടം രേഖപ്പെടുത്തി. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ രൂപയും ഇടിഞ്ഞു. വെള്ളിയാഴ്ച ക്ലോസ് ചെയ്ത 73.78 ൽ നിന്ന് 25 പൈസ കുറഞ്ഞ് ഡോളറിന് 74.03 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പ്രീ-ഓപ്പണിംഗ് സെഷനിൽ തന്നെ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിലാാണ് വ്യാപാരം നടത്തിയത്. പ്രീ ഓപ്പണിംഗ് സെഷനിൽ സെൻസെക്സ് 244,09 പോയിന്റ് അഥവാ 0.65% താഴ്ന്നു 37332.53 പോയിന്റിലും നിഫ്റ്റി 237,70 പോയിൻറ് അഥവാ 2.16% താഴ്ന്ന് 10751.80 പോയിന്റിലും എത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
