കൊറോണ വൈറസ് അണുബാധ കേസുകൾ വർദ്ധിക്കുന്നതിനിടെ ആഗോള സൂചനകളെ പിന്തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓട്ടോ, ഐടി, ഫിനാൻഷ്യൽ സർവീസസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. സെൻസെക്സ് 345.51 പോയിൻറ് അഥവാ 0.94 ശതമാനം കുറഞ്ഞ് 36,329.01 ൽ എത്തി. നിഫ്റ്റി 93.90 പോയിൻറ് അഥവാ 0.87 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകളും യഥാക്രമം 0.3%, 0.2% എന്നിങ്ങനെ താഴ്ന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചപ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫാർമ എന്നിവ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സീൽ, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ നിഫ്റ്റിയിൽ ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ.

ഇൻഡസ്ഇൻഡ് ബാങ്ക്, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ഇന്ഡക്സ് നഷ്ടം നേരിട്ടത്. രാവിലെ ഐടി, എഫ്എംസിജി മേഖലകളിലെ നഷ്ടം ബാങ്കിംഗ്, ഓട്ടോ ഓഹരികളിലെ നേട്ടം നികത്തിയിരുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ ബജാജ് ഫിനാൻസ്, എം ആൻഡ് എം, എസ്‌ബിഐ എന്നിവയാണ് ഓപ്പണിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, മാരുതി, എച്ച് യു, ടിസിഎസ് എന്നിവയാണ് രാവില തന്നെ വ്യാപാരത്തിൽ നഷ്ടം നേരിട്ടത്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications