കുത്തനെ താഴ്ന്ന ആഗോള വിപണികളിൽ നിന്നുള്ള സൂചനകളെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു. ന്യൂയോർക്കിലെ ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ എണ്ണവില തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞിരുന്നു. എണ്ണ സംഭരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് വിലയിൽ കനത്ത ഇടിവ് ഉണ്ടായത്. ഇതിനെ തുടർന്ന് യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് മെയ് ഫ്യൂച്ചറുകൾ ബാരലിന് 37.63 ഡോളറായി കുറഞ്ഞു.
ഏഷ്യയിൽ ഹോങ്കോങ്ങിന്റെ ഹാംഗ് സാങ് 2.2 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 1.70 ശതമാനവും ഇടിഞ്ഞു. മെയിൻലാൻഡ് ചൈനീസ് ഓഹരികളും രാവിലത്തെ വ്യാപാരത്തിൽ ഇടിഞ്ഞു. ജപ്പാനിൽ നിക്കി രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 774 പോയിൻറ് നഷ്ടത്തിൽ വ്യാപാരം നടത്തുമ്പോൾ നിഫ്റ്റി 224 പോയിൻറ് ഇടിഞ്ഞു. ഇന്നലെ മികച്ച നേട്ടം കൈവരിച്ച ഇൻഫോസിസ് ഓഹരികൾ 4 ശതമാനം ഇടിഞ്ഞു. ഇന്നലെ പുറത്ത് വന്ന നാലാം പാദ റിപ്പോർട്ട് അനുസരിച്ച് 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ 4,321 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. 2019 ഡിസംബർ പാദത്തെ അപേക്ഷിച്ച് 3.1 ശതമാനം ഇടിവാണ് ഇൻഫോസിസ് രേഖപ്പെടുത്തിയത്.

ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തിയത് ബാങ്കിംഗ് ഓഹരികളുടെ വിൽപനയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എൽ ആൻഡ് ടി ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞു. നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ (എൻസിഡി) 1,250 കോടി രൂപ സമാഹരിച്ചതായി എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഭീമൻ ലാർസൻ ആൻഡ് ട്യൂബ്രോ അറിയിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
