ആഴ്ചയുടെ തുടക്കം തന്നെ നിക്ഷേപകർക്ക് തിരിച്ചടിയുടെ വാർത്തകളാണ് ഓഹരി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. ഇന്ന് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. ബാങ്ക്, റിയാല്‍റ്റി, മീഡിയ ഓഹരികള്‍ 10 ശതമാനംവരെ തിരുത്തല്‍ നേരിട്ടു. നിഫ്റ്റി 50, 165 പോയിന്റ് അഥവാ 0.76 ശതമാനം താഴ്ന്ന് 21,617.50 ലും സെൻസെക്സ് 523 പോയിൻറ് അഥവാ 0.73 ശതമാനം ഇടിഞ്ഞ് 71,072 ലും ക്ലോസ് ചെയ്തു.
മിഡ്ക്യാപുകളിലും സ്‍മാള്‍ക്യാപുകളിലും കൂടുതല്‍ കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 2.48 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 4.01 ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.62 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 3.16 ശതമാനവും ഇടിവ് പ്രകടമാക്കി.

വിപണി ഇടിവിന്റെ കാരണം
ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നതിന് മുമ്പായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതും ഓഹരികളിലെ ഉയര്‍ന്ന മൂല്യനിര്‍ണയവും വാരാന്ത്യത്തില്‍ പുറത്തുവന്ന മൂന്നാംപാദ ഫലങ്ങളോടുള്ള പ്രതികരണവുമാണ് വിപണികളെ താഴോട്ടു വലിച്ചത്.
ബന്ധന്‍ ബാങ്ക്, പിഎന്‍ബി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്‌സി ഫസറ്റ് ബാങ്ക് ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവ 2.5 ശതമാനം മുതല്‍ ഏഴ് ശതമാനംവരെ താഴന്നതിനാല്‍ നിഫ്റ്റി ബാങ്ക് സൂചികയില്‍ 700 പോയന്റിന്റെ ഇടിവുണ്ടായി.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, യുകോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നീ ഓഹരികള്‍ 10 ശതമാനംവരെയാണ് താഴ്ന്നതോടെ നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു.
നഷ്ടം 7.4 ലക്ഷം കോടി
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എംക്യാപ്) കഴിഞ്ഞ സെഷനിലെ ഏകദേശം 386.4 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 379 ലക്ഷം കോടി രൂപയായി കുറഞ്ഞു, ഇത് നിക്ഷേപകർക്ക് ഒരൊറ്റ സെഷനിൽ ഏകദേശം 7.4 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.
നിഫ്റ്റിയില്‍ മീഡിയ സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 4.46 ശതമാനം. പൊതുമേഖലാ ബാങ്കും കനത്ത നഷ്ടത്തിലാണ്, 4.43 ശതമാനം. റിയല്‍റ്റി (2.97%), ഓയില്‍-ഗ്യാസ് (2.62%), മെറ്റല്‍ (2.40 % ), പ്രൈവറ്റ് ബാങ്ക് (1.66 %), ബാങ്ക് (1.65%), ധനകാര്യ സേവനങ്ങള്‍ (1.41 %) എന്നിവയും വലിയ നഷ്ടം രേഖപ്പെടുത്തി. ഐടി (0.79%), ആരോഗ്യപരിപാലനം (0.54%), ഫാര്‍മ എന്നിവയുടെ സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഉയർന്ന നിഫ്റ്റി 50 നേട്ടം
ഇന്ന് നിഫ്റ്റി 50 സൂചികയിൽ 16 ഓഹരികൾ മാത്രമാണ് പച്ചയിൽ അഥവാ നേട്ടത്തിൽ അവസാനിച്ചത്. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് (2.68 ശതമാനം വർധന), അപ്പോളോ ഹോസ്പിറ്റൽസ് എൻ്റർപ്രൈസ് (2.60 ശതമാനം ഉയർന്നു), ദിവിസ് ലബോറട്ടറീസ് (2.28 ശതമാനം ഉയർന്നു) എന്നിവയുടെ ഓഹരികൾ ഇന്ന് മികച്ച നേട്ടം കൈവരിച്ചു.
ടോപ് നിഫ്റ്റി 50 പിന്നിൽ
കോൾ ഇന്ത്യ (4.80 ശതമാനം ഇടിവ്), ഹീറോ മോട്ടോകോർപ്പ് (4.27 ശതമാനം കുറവ്), ബിപിസിഎൽ (3.89 ശതമാനം ഇടിവ്) എന്നിവയുടെ ഓഹരികൾ ഏറ്റവും പിന്നിലായി ക്ലോസ് ചെയ്തു.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ നഷ്ടത്തിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications