തിങ്കളാഴ്ച ആഗോള വിപണികളുലുണ്ടായ നേട്ടത്തിന് പിന്നാലെ നിഫ്റ്റിയും സെൻസെക്സും ഇന്ന് വ്യാപാരത്തിൽ കുതിച്ചുയർന്നു. ഇന്നലെ ഇന്ത്യൻ വിപണികൾക്ക് അവധിയായിരുന്നെങ്കിലും ഇന്ന് സെൻസെക്സ് 1248 പോയിൻറ് ഉയർന്നപ്പോൾ നിഫ്റ്റി വ്യാപാരത്തിൽ 344 പോയിന്റ് നേട്ടം കൈവരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട് സ്പോട്ടായ ന്യൂയോർക്കിൽ ദിവസേനയുള്ള മരണസംഖ്യയിൽ ഇടിവുണ്ടായതിനെത്തുടർന്ന് യുഎസ് ഓഹരികൾ തിങ്കളാഴ്ച 7 ശതമാനം ഉയർന്നു. പ്രധാന രാജ്യങ്ങളിൽ മരണങ്ങളും അണുബാധകളും കുറവാണെന്ന റിപ്പോർട്ടുകളിൽ ആഗോള വിപണികളിൽ ഭൂരിഭാഗവും മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു. ബിഎസ്‌ഇയിൽ ഇന്ന് 1,091 ഓഹരികൾ നേട്ടം കൈവരിക്കുമ്പോൾ 195 ഓഹരികൾ നഷ്ടത്തിലാണ്. എൻഎസ്‌ഇയിൽ 1,354 ഓഹരികൾ മുന്നേറിയപ്പോൾ 227 ഓഹരികൾ ഇടിഞ്ഞു.

ബാങ്ക് ഓഹരികളാണ് ഇന്ന് വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത്. ബാങ്ക് നിഫ്റ്റി വ്യാപാരത്തിൽ ആറ് ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്ക്, ബന്ദൻ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് വ്യാപാരത്തിൽ വലിയ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഓട്ടോ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഓട്ടോ ഓഹരികളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്.
വ്യാപാരത്തിന്റെ തുടക്കത്തിൽ ഇന്ന് നിഫ്റ്റിയിൽ ഒരു ഓഹരികളും നഷ്ടത്തിലല്ല. ഇൻഡസ് ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് 5.78 ശതമാനത്തിനും 14.08 ശതമാനത്തിനും ഇടയിൽ വ്യാപാരം നടത്തുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് (5.15 ശതമാനം), ഇൻഫോസിസ് (5.87 ശതമാനം), ഐസിഐസിഐ ബാങ്ക് (6.20 ശതമാനം) എന്നിവ ചേർന്ന് സെൻസെക്‌സിൽ 400 പോയിൻറിൻറെ നേട്ടം കൈവരിച്ചു. മഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച വിപണികൾക്ക് അവധിയായിരുന്നു. ഏപ്രിൽ 10 ന് ദു:ഖ വെള്ളിയും അവധി ദിനമായതിനാൽ ഈ ആഴ്ച്ച മൂന്ന് ദിവസം മാത്രമേ വിപണികൾ തുറക്കുകയുള്ളൂ. ആഗോള വിപണികളിൽ ഹോങ്കോംഗ് ഫ്യൂച്ചറുകളും ഓസ്‌ട്രേലിയ ഫ്യൂച്ചറുകളും ഉയർന്നു. ജപ്പാനിലെ നിക്കി ഫ്യൂച്ചേഴ്സ് നഷ്ട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 2.3 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
