തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 179.59 പോയിൻറ് അഥവാ 0.52 ശതമാനം ഉയർന്ന് 34911.32 ൽ എത്തി. നിഫ്റ്റി 66.80 പോയിൻറ് അഥവാ 0.65 ശതമാനം ഉയർന്ന് 10311.20 ൽ എത്തി. ഏകദേശം 1848 ഓഹരികൾ ഇന്ന് മുന്നേറി. 853 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 159 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഫിനാൻസ്, ഫാർമ, ഓട്ടോ, മെറ്റൽ ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.
ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ബജാജ് ഫിൻസെർവ്, വേദാന്ത എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ വിപ്രോ, ഗെയിൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ഐടി ഒഴികെയുള്ള മേഖല സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 1-2 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് രണ്ട് ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.

ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ് ഓഹരി വില 20 ശതമാനം ഉയർന്നു. വെള്ളിയാഴ്ച സെൻസെക്സ് 34,731.73ലും നിഫ്റ്റി 10,244.40ലുമാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ യുഎസ് ഡോളറിന് എതിരായി രൂപയുടെ നിരക്ക് 76.23 രൂപയായിരുന്നു. ആഗോള ഓഹരി വിപണിയിൽ, തിങ്കളാഴ്ച ഏഷ്യൻ വ്യാപാരത്തിൽ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഇടിഞ്ഞു. അമേരിക്കയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ പകർച്ചവ്യാധി മൂലമുണ്ടായ വൻ മാന്ദ്യത്തിൽ നിന്ന് പെട്ടെന്നുള്ള സാമ്പത്തിക തിരിച്ചുവരവിനെക്കുറിച്ച് കൂടുതൽ ആശങ്ക ഉയർത്തിയതാണ് ഇടിവിന് കാരണം.
ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ ഇന്ന് 27 ശതമാനം ഉയർന്നു. ഉച്ചയ്ക്ക് ഓഹരി വില 40 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 572.70 രൂപയിലെത്തിയിരുന്നു. 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് എൽഐസി ഹൌസിംഗ് ഫിനാൻസിന്റെ ഓഹരി വില അഞ്ച് ശതമാനം കുറഞ്ഞു. സിപ്ല ഓഹരികളും ഇന്ന് രണ്ട് ശതമാനം ഉയർന്നു.
More From GoodReturns

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications