പോസിറ്റീവ് ആഗോള ഓഹരികൾക്കിടയിൽ വ്യാഴാഴ്ച സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. തുടർച്ചയായ നാലാം സെഷനിലും സെൻസെക്സ് ഉയർന്നു. സെൻസെക്സ് 220 പോയിന്റ് ഉയർന്ന് 39,293 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50 സൂചിക 59 പോയിന്റ് ഉയർന്ന് 11,609 ലെത്തി. ഇന്നലെ സെൻസെക്സ് 230 പോയിന്റ് ഉയർന്ന് 39,073 ലും നിഫ്റ്റി 50 സൂചിക 77 പോയിന്റ് ഉയർന്ന് 11,549 ലും എത്തിയിരുന്നു.
അതേസമയം, ഏപ്രിൽ-ജൂൺ ത്രൈമാസ വരുമാന പ്രഖ്യാപനങ്ങൾ നടത്തുന്ന ഐഡിഎഫ്‌സി, എൻഎംഡിസി, എഡൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, ഹിന്ദുസ്ഥാൻ കൺസ്‌ട്രക്ഷൻ കമ്പനി തുടങ്ങിയ ഓഹരികളാണ് ഇന്ന് വിപണിയിൽ നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.

മഹാരാഷ്ട്ര സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ചതിനെത്തുടർന്ന് നിഫ്റ്റി റിയൽറ്റി സൂചിക 2.7 ശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്കും നിഫ്റ്റി മെറ്റലുകളും 0.7 ശതമാനം വീതം ഉയർന്നു. നിഫ്റ്റി 50 സൂചികയിൽ എം ആന്റ് എം, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ്, ഇൻഫോസിസ്, കൊട്ടക് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അദാനി പോർട്സ്, സീ, ജെഎസ്ഡബ്ല്യു സ്റ്റീൽ എച്ച്ഡിഎഫ്സി, ശ്രീ സിമൻറ്സ് എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.
വാൾസ്ട്രീറ്റിന്റെ റെക്കോർഡ് നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരികൾ വ്യാഴാഴ്ച രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications