ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവ ചൊവ്വാഴ്ച ഉയർന്നു. ആഗോള സൂചനകൾക്കിടയിലാണ് മെറ്റൽ, ഫാർമ, എഫ്എംസിജി ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു. സെൻസെക്സ് 272.51 പോയിൻറ് അഥവാ 0.71 ശതമാനം ഉയർന്ന് 38,900.80 ൽ എത്തി. നിഫ്റ്റി 82.75 പോയിൻറ് അഥവാ 0.73 ശതമാനം ഉയർന്ന് 11,470.25 എന്ന നിലയിലെത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം ഒരു ശതമാനവും 0.3 ശതമാനവും നേട്ടം കൈവരിച്ചു.
നേട്ടവും നഷ്ടവും
മേഖല സൂചികകളിൽ നിഫ്റ്റി മെറ്റൽ ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മൂന്ന് ശതമാനത്തിലധികം നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഐടി എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയർടെൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി ഇൻഫ്രാറ്റെൽ, ഒഎൻജിസി, ആക്‌സിസ് ബാങ്ക്, അദാനി പോർട്ട്‌സ് ആൻഡ് സെസ്, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
ടെലികോം ഓഹരികൾ
ടെലികോം കമ്പനികൾക്ക് എജിആർ കുടിശ്ശിക അടയ്ക്കാൻ സുപ്രീംകോടതി 10 വർഷം അനുവദിച്ചതിനെത്തുടർന്ന് ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി. 20 വർഷമാണ് കമ്പനികൾ ആവശ്യപ്പെട്ടിരുന്ന കാലാവധി. എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ടെലി സർവീസസ് എന്നിവ 15 വർഷത്തെ കാലാവധിയാണ് ആവശ്യപ്പെട്ടിരുന്നത്. എജിആർ കുടിശ്ശിക അടയ്ക്കുന്നതിനുള്ള 10 വർഷത്തെ സമയപരിധി 2021 ഏപ്രിൽ 1 മുതൽ ആരംഭിക്കും.
വോഡഫോൺ ഐഡിയ
കമ്പനികൾ 10 ശതമാനം തുക മുൻകൂർ നൽകേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വോഡഫോൺ ഐഡിയ 13 ശതമാനം ഇടിഞ്ഞു. ചില വാഹന കമ്പനികൾ ഓഗസ്റ്റിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കിയതിനെ തുടർന്ന് മികച്ച നേട്ടമാണ് ഓട്ടോ ഓഹരികൾ നേടിയത്.
രൂപയ്ക്ക് നേട്ടം
റിസർവ് ബാങ്ക് (ആർബിഐ) പ്രത്യേക ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ (ഒഎംഒ) പ്രഖ്യാപിക്കുകയും വിപണിയിലെ വ്യവസ്ഥകൾ വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇന്ത്യൻ ബോണ്ട് വരുമാനം രണ്ടാഴ്ചയിലേറെ താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഇന്ത്യൻ കറൻസി ഇന്ന് 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് അവസാനിച്ചത്. യുഎസ് ഡോളറിനെതിരെ ഇത് 72.87 ൽ അവസാനിച്ചു. തിങ്കളാഴ്ച 73.62 ആയിരുന്നു നിരക്ക്. അഞ്ച് മാസത്തിനുള്ളിലെ രൂപയുടെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
