ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്നു. ബാങ്കുകൾ, ഐടി, റിയൽറ്റി ഓഹരികളിലെ നേട്ടങ്ങളാണ് ഇന്നത്തെ ഉയർച്ചയ്ക്ക് കാരണം. ബിസിനസുകൾ വീണ്ടും ആരംഭിക്കുമ്പോൾ സാമ്പത്തിക വീണ്ടെടുക്കൽ പ്രതീക്ഷകളാണ് വിപണി വികാരം വർധിപ്പിച്ചിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
സെൻസെക്സ് 290.36 പോയിൻറ് അഥവാ 0.86 ശതമാനം ഉയർന്ന് 34,247.05 ൽ എത്തി. നിഫ്റ്റി 69.50 പോയിൻറ് അഥവാ 0.69 ശതമാനം ഉയർന്ന് 10,116.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 1.22 ശതമാനവും 0.51 ശതമാനവും ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഫിനാൻസ് ഓഹരികൾ നിഫ്റ്റിയെ 10,100 ലെവലിനു മുകളിലേക്ക് ഉയർതാതൻ സഹായിച്ചു.

മേഖല സൂചികകളിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഏറ്റവും കൂടുതൽ 3.5 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഐടി സൂചികകൾ രണ്ടാം സ്ഥാനത്താണ്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ശ്രീ സിമൻറ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഹീറോ മോട്ടോകോർപ്പ്, ഗെയിൽ ഇന്ത്യ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടൈറ്റൻ കമ്പനി എന്നിവ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
ഇൻഡസ്ഇൻഡ് ബാങ്ക് തുടർച്ചയായ നാലാം ദിവസവും നേട്ടമുണ്ടാക്കി 3 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. ജെഎം ഫിനാൻഷ്യലിന്റെ ഓഹരികൾ 3.67 ശതമാനം ഉയർന്ന് 73.50 രൂപയിലെത്തി. ടൈറ്റൻ കമ്പനി ഓഹരികൾ 1.90 ശതമാനം ഇടിഞ്ഞ് 977.55 രൂപയായി. സ്വർണ്ണ വിലയിലുണ്ടായ വർധനവ്, വിവാഹ ആവശ്യം കുറഞ്ഞത്, ഫ്രാഞ്ചൈസിയുടെ സാമ്പത്തിക ആരോഗ്യം എന്നിവയാണ് ഓഹരി വില ഇടിയാൻ കാരണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications
