ആഗോള വിപണികളിലെ നേട്ടത്തിനെ പിന്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 428 പോയിൻറ് അഥവാ 1.05 ശതമാനം ഉയർന്ന് 41009.71 ൽ എത്തിയപ്പോൾ, നിഫ്റ്റി 114.90 പോയിൻറ് അഥവാ 0.96 ശതമാനം ഉയർന്ന് 12086.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1518 ഓഹരികൾ മുന്നേറിയപ്പോൾ, 981 ഓഹരികൾ ഇടിഞ്ഞു, 161 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ആക്സിസ് ബാങ്ക്, വേദാന്ത, കോൾ ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്‌ബിഐ എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഡോ. റെഡ്ഡിസ് ലബോറട്ടറീസ്, ഭാരതി എയർടെൽ, സീ എന്റർടൈൻമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ എന്നിവയാണ് ഉൾപ്പെടുന്നു. പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഓട്ടോ, ഇൻഫ്ര, എഫ്എംസിജി, ഐടി തുടങ്ങി എല്ലാ മേഖലാ സൂചികകളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.

കുമാരകൃഷ്ണ ഫ്രോണ്ടിയർ ഹോട്ടലുകൾ കമ്പനിയുമായി ലയിപ്പിക്കുന്നതിന് ബോർഡ് അനുമതി നൽകിയതിനെത്തുടർന്ന് ഡിസംബർ 13 ന് ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഐടിഡിസി) ഓഹരികൾ 9 ശതമാനം ഉയർന്നു. തമിഴ്‌നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (ടാൻജെഡ്കോ) നിന്ന് കമ്പനിക്ക് വൻ ഓർഡർ ലഭിച്ചതിനെത്തുടർന്ന് ബിജിആർ എനർജി സിസ്റ്റംസ് ഓഹരി വില ഇന്ന് 20 ശതമാനം ഉയർന്നു.
ടോക്കിയോയിലെ ഒളിമ്പസുമായി ഒന്നിലധികം വർഷത്തെ സൈബർ ഭരണ കരാർ ഒപ്പിട്ട ശേഷം വിപ്രോയുടെ ഓഹരികൾ ഇന്ന് രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നടപ്പ് ആഴ്ചയിൽ ബിഎസ്‌ഇ -30 സൂചിക 1.4% ഉയർന്നു. യെസ് ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് ബിഎസ്‌ഇ -30 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട കമ്പനികൾ. ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
More From GoodReturns

പ്രമുഖ ഐടി ഓഹരികൾക്ക് തിരിച്ചടി; ടിസിഎസ്, ഇൻഫോസിസ് ഓഹരികളിൽ കടുത്ത സമ്മർദ്ദം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications