കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൌണിന് പല രാജ്യങ്ങളും ഇളവുകൾ നൽകിയതോടെ ഏഷ്യൻ വിപണികൾ നേട്ടങ്ങൾ രേഖപ്പെടുത്തി. ഇന്ത്യൻ ഓഹരികളും ബുധനാഴ്ച ഉയർന്നു. സെൻസെക്സ് 605 പോയിന്റ് ഉയർന്ന് 32,720 എന്ന നിലയിലും നിഫ്റ്റി 172 പോയിന്റ് ഉയർന്ന് 9,553 ലുമാണ് ക്ലോസ് ചെയ്തത്. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചികയും 0.9 ശതമാനം ഉയർന്നു. ആഭ്യന്തര സൂചികകളെ നേട്ടങ്ങളിലേയ്ക്ക് നയിച്ചത് ധനകാര്യ, ബാങ്കിംഗ് ഓഹരികളാണ്.
ആർബിഐയുടെ മൂന്നാം സെഷനിൽ മ്യൂച്വൽ ഫണ്ടുകൾക്ക് ഉത്തേജനം നൽകിയിരുന്നു. നിഫ്റ്റി ഫിൻ സർവീസസ് മൂന്ന് ശതമാനവും നിഫ്റ്റി ബാങ്ക് 1.5 ശതമാനവും ഉയർന്നു. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ ഇന്ന് ഒരു ശതമാനം വീതം ഉയർന്നു.

നിഫ്റ്റി മെറ്റൽ 3.7 ശതമാനവും, നിഫ്റ്റി ഐടി രണ്ട് ശതമാനത്തിലധികവും നിഫ്റ്റി ഓട്ടോ എന്നിവ 1.8 ശതമാനവും ഉയർന്നു. എന്നിരുന്നാലും, നിഫ്റ്റി ഫാർമയും നിഫ്റ്റി എഫ്എംസിജിയും ഇന്ന് നഷ്ടത്തിലായിരുന്നു. ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഗെയ്ൽ, അദാനി പോർട്ട്സ്, എച്ച്സിഎൽ ടെക് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച് യു എൽ, ഡോ. റെഡ്ഡീസ്, ടൈറ്റൻ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് 1,388 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്ന് ആക്സിസ് ബാങ്കിന്റെ ഓഹരി വില 3.5 ശതമാനത്തിലധികം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരത്തിൽ ഏകദേശം 7 ശതമാനം ഉയർന്നു.
തുടർച്ചയായ മൂന്നാം ദിവസവും സെൻസെക്സിൽ നേട്ടം, നിഫ്റ്റിയിൽ നേരിയ ഇടിവ്
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
