ഫെഡറൽ റിസർവിന്റെ കോർപ്പറേറ്റ് ബോണ്ട് വാങ്ങൽ പരിപാടി ആഗോള നിക്ഷേപകരുടെ വികാരം വർദ്ധിപ്പിക്കുകയും കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളെ ശമിപ്പിക്കുകയും ചെയ്തതോടെ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ ആഗോള വിപണികളെ പിന്തുടർന്ന് ചൊവ്വാഴ്ച ഓപ്പണിംഗ് ട്രേഡിൽ കുതിച്ചു. സെൻസെക്സ് 600 പോയിൻറ് ഉയർന്നപ്പോൾ നിഫ്റ്റി 10,000 ലെവലിനടുത്താണ്.
നേട്ടങ്ങൾ
ബാങ്കുകൾ, മെറ്റൽ, ഓട്ടോ ഓഹരികൾ വിപണിയിലെ നേട്ടങ്ങളെ പിന്തുണച്ചു. ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇന്നത്തെ വിപണിയിലെ നേട്ടത്തെ നയിക്കുന്ന പ്രധാന ഘടകങ്ങൾ ഇതാ:
ഫെഡറൽ റിസർവിന്റെ ബോണ്ട് വാങ്ങൽ
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദ്വിതീയ വിപണിയിൽ ചൊവ്വാഴ്ച കോർപ്പറേറ്റ് ബോണ്ടുകൾ വാങ്ങാൻ ആരംഭിക്കുമെന്ന് യുഎസ് ഫെഡറൽ അറിയിച്ചു. ഇത് ആഗോള വിപണികളിൽ നേട്ടത്തിന് കാരണമായി.
ചൈനയിലെ അണുബാധ കുറഞ്ഞു
ലോകമെമ്പാടുമുള്ള മൊത്തം അണുബാധകളുടെ എണ്ണം 8 ദശലക്ഷത്തിലധികമായിട്ടും, ബീജിംഗിൽ 27 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഏഷ്യയിലെ വിപണി വികാരങ്ങൾക്ക് കൂടുതൽ ഉത്തേജനം ലഭിച്ചു. ചൈനയിലെയും യുഎസിലെയും രണ്ടാം തരംഗ അണുബാധ നിക്ഷേപകരെ വിഷമിപ്പിച്ചിരുന്നു.
ആഗോള വിപണിയിലെ നേട്ടം
ആഗോളതലത്തിൽ ഏഷ്യൻ ഷെയറുകളും വാൾസ്ട്രീറ്റ് ഫ്യൂച്ചറുകളും കുത്തനെ ഉയർന്നു. എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ ഏറ്റവും വലിയ സൂചിക 2.2 ശതമാനം ഉയർന്നു. ജൂൺ 1 ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടം കൈവരിച്ച് ഓസ്‌ട്രേലിയൻ ഓഹരികൾ 3.0 ശതമാനവും ചൈനയിലെ ഓഹരികൾ 1.2 ശതമാനവും ഉയർന്നു. ജപ്പാനിലെ നിക്കി ഓഹരി സൂചികയും ദക്ഷിണ കൊറിയയിലെ ഓഹരികളും മികച്ച നേട്ടം കൈവരിച്ചു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
