ആഗോള വിപണി നേട്ടങ്ങളുടെയും ആഗോള ക്രൂഡ് വിലയിലെ സമീപകാല ഇടിവുകളും നിരീക്ഷിച്ച് ഇന്ത്യൻ വിപണികൾ ഇന്ന് കുത്തനെ ഉയർന്നു. സെൻസെക്സ് 917 പോയിൻറ് ഉയർന്ന് 40,789 ലെത്തി. മൂന്ന് മാസത്തിനിടെയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. നിഫ്റ്റി 50 സൂചിക 2.3 ശതമാനം ഉയർന്ന് 11,979 ലെത്തി. ശനിയാഴ്ച നടന്ന പ്രത്യേക ബജറ്റ് സെഷനിൽ വിപണിയിൽ വൻ ഇടിവാണ് ഉണ്ടായത്. ശനിയാഴ്ച സെൻസെക്സ് 987 പോയിൻറ് ഇടിഞ്ഞപ്പോൾ തിങ്കളാഴ്ച രണ്ട് സൂചികകളും നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സ് ഓഹരികളിൽ ടൈറ്റാൻ 7 ശതമാനത്തിലധികം ഉയർന്ന് ഏറ്റവും വലിയ നേട്ടമുണ്ടാക്കി. ഐടിസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോകോർപ്പ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആർഐഎൽ എന്നിവ 3 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിൽ ഉയർന്നു.

ബജറ്റ് കഴിഞ്ഞതോടെ നിക്ഷേപകർ ഇനി കാത്തിരിക്കുന്നത് വ്യാഴാഴ്ച വരാനിരിക്കുന്ന റിസർവ് ബാങ്ക് ധനനയത്തിലേക്കാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 1.3 ശതമാനവും നേട്ടം കൈവരിച്ചു. വിദേശ നിക്ഷേപകരെ (എഫ്പിഐ) ആകർഷിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പുതിയ ഓർഡറുകളിലും ഉൽപാദനത്തിലും ശക്തമായ വളർച്ചയോടെ ജനുവരിയിൽ എട്ട് വർഷത്തിനിടെ ഇന്ത്യയുടെ ഉൽപാദന പ്രവർത്തനം അതിവേഗം വികസിച്ചതായി തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച നടത്തിയ ഒരു സ്വകാര്യ സർവേ പ്രകാരം സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തമായ നിലയിലേക്ക് തിരിച്ചുവരാമെന്നും അഭിപ്രായപ്പെട്ടു. ആഗോള വിപണികളും ഇന്ന് നേട്ടത്തിലാണ്. ചൈനയുടെ ഓഹരികളും നേട്ടങ്ങൾ കൈവരിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്‌ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications