ഇന്ത്യൻ ഓഹരി സൂചികകളിൽ തുടർച്ചയായ രണ്ടാം ദിവസവും നേട്ടം. ഫാർമ, ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ 9050 ലെവലിനു മുകളിലാണ് നിഫ്റ്റി അവസാനിച്ചത്. സെൻസെക്സ് 622.44 പോയിൻറ് അഥവാ 2.06 ശതമാനം ഉയർന്ന് 30818.61 ൽ എത്തി. നിഫ്റ്റി 187.45 പോയിൻറ് അഥവാ 2.11 ശതമാനം ഉയർന്ന് 9066.55 ൽ ക്ലോസ് ചെയ്തു.
ഏകദേശം 1277 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1004 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 169 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഡോ. റെഡ്ഡീസ് ലാബ്സ്, ശ്രീ സിമൻറ്സ്, എച്ച്ഡിഎഫ്സി, എം ആൻഡ് എം, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റിയിലെ ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ഭാരതി ഇൻഫ്രാടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, വേദാന്ത, ഭാരതി എയർടെൽ എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.

എല്ലാ മേഖലാ സൂചികകളും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഫാർമ 4 ശതമാനത്തിലധികം ഉയർന്നു. ഓട്ടോ, എനർജി, ബാങ്കിംഗ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ച്ച വച്ച മറ്റ് മേഖല സൂചികകൾ. നിഫ്റ്റി ബാങ്കും നിഫ്റ്റി ഓട്ടോയും രണ്ട് ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസും 3.6 ശതമാനവും നിഫ്റ്റി എഫ്എംസിജി 1.5 ശതമാനവും ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചതിനെ തുടർന്ന് റിലയൻസിന്റെ ഓഹരികൾ ഇന്ന് രണ്ട് ശതമാനം ഉയർന്നു.
കൊവിഡ് മഹാമാരി ബാധിച്ച സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ സാമ്പത്തിക പാക്കേജിൽ നിക്ഷേപകരെ ആകർഷിക്കുന്ന കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് അണുബാധ ക്രമാനുഗതമായി ഉയർന്ന് ഇന്ന് വരെ 1.06 ലക്ഷത്തിലെത്തി. മരണങ്ങൾ 3,300 കവിഞ്ഞു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications