ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ക്രമേണ കൊവിഡ് 19 ലോക്ക്ഡൌണുകളിൽ നിന്ന് പുറത്തു കടക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരികൾ ബുധനാഴ്ച തുടർച്ചയായ ആറാം ദിവസവും നേട്ടം ഉറപ്പിച്ചു. മാർച്ച് 13 ന് ശേഷം ആദ്യമായി നിഫ്റ്റി 10,000 പോയിന്റ് മറികടന്നു. അതേസമയം, കൊറോണ വൈറസ് കേസുകളുടെ എണ്ണം ബുധനാഴ്ച 200,000 കവിഞ്ഞു, പുതിയ അണുബാധ വളർച്ചാ നിരക്ക് കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണിക്കുന്നില്ല.
സെൻസെക്സ് 284 പോയിന്റ് ഉയർന്ന് 34,109 ൽ എത്തി. നിഫ്റ്റി 82 പോയിന്റ് ഉയർന്ന് 10,061ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചികയിൽ എം ആന്റ് എം, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, എസ്‌ബിഐ, ഒഎൻജിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം സീ, എൻടിപിസി, ഭാരതി ഇൻഫ്രാറ്റെൽ, വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്ക് ഇന്ന് നഷ്ടം നേരിട്ടു.

നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പിഎസ്‌യു ബാങ്ക് അഞ്ച് ശതമാനവും നിഫ്റ്റി റിയൽറ്റി മൂന്ന് ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് എന്നിവ രണ്ട് ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഐടിക്ക് 0.3 ശതമാനം നഷ്ടം നേരിട്ടു.
വ്യക്തിഗത ഓഹരികളിൽ, ഇന്റർ ഗ്ലോബ് ഏവിയേഷൻ രാജ്യവ്യാപകമായി പ്രതീക്ഷിച്ചതിലും മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എട്ട് ശതമാനം നേട്ടം കൈവരിച്ചു. ധനസമാഹരണ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചതിന് ശേഷം രണ്ട് സൂചികകളിലും ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് എം ആന്റ് എം ഓഹരികളാണ്. അഞ്ച് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ, കൂടുതൽ ഉത്തേജനം നൽകുമെന്ന പ്രതീക്ഷയിലും ലോകമെമ്പാടുമുള്ള സാമൂഹിക നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുമെന്ന പ്രതീക്ഷയിലും ഏഷ്യൻ ഓഹരികൾ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
