എണ്ണ വിലയിലെ പുതിയ മാറ്റത്തെ തുടർന്ന് ഏഷ്യൻ വിപണികൾക്ക് വിപരീതമായി ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്നു. ബിഎസ്‌ഇ സെൻസെക്സ് 371 പോയിൻറ് ഉയർന്ന് 32,114 ൽ എത്തി. എൻഎസ്‌ഇ നിഫ്റ്റി 98 പോയിൻറ് നേട്ടത്തിൽ 9,381ൽ ക്ലോസ് ചെയ്തു. എണ്ണവിലയിലുണ്ടായ ഇടിവ് ചൊവ്വാഴ്ച ഏഷ്യൻ ഓഹരികളെയും യുഎസ് ഓഹരി ഫ്യൂച്ചറുകളെയും നഷ്ടത്തിലാക്കിയിരുന്നു. എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ലോകമെമ്പാടുമുള്ള ക്രൂഡ് സംഭരണ ശേഷി പരിമിതമായതിനെ തുടർന്ന് കൊറോണ വൈറസ് മഹാമാരിയ്ക്ക് ശേഷം ഇന്ധന ആവശ്യം സാവധാനം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. പണലഭ്യത കുറയ്ക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾക്കായി 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി സൗകര്യം ഏർപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചതിനെത്തുടർന്ന് ധനകാര്യ ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ചതോടെ തുടർച്ചയായ രണ്ടാം സെഷനിലും വിപണി നേട്ടം കൈവരിക്കുകയായിരുന്നു.

നിഫ്റ്റി ബാങ്കിംഗ് സൂചിക 3.3 ശതമാനവും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയും നിഫ്റ്റി ഫിൻ സർവീസസും യഥാക്രമം 4 ശതമാനവും 3.6 ശതമാനവും ഉയർന്നു. ത്രൈമാസ ഫലത്തെത്തുടർന്ന് 17 ശതമാനം വർധനവാണ് ഇൻഡസിൻഡ് ബാങ്ക് നേടിയത്. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയാണ് മറ്റ് മികച്ച നേട്ടങ്ങൾ കൈവരിച്ച ഓഹരികൾ.
അതേസമയം, സൺ ഫാർമ, ഐഒസി, എൻടിപിസി, വേദാന്ത, നെസ്‌ലെ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ഫാർമ, എഫ്എംസിജി സൂചികകളിലെ നഷ്ടം യഥാക്രമം 2.2 ശതമാനവും 0.7 ശതമാനവും ആണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
