ഡിസംബർ 18 ന് സെൻസെക്സ് 47000 കടന്നതോടെ ഇന്ത്യൻ സൂചികകൾ പുതിയ ഉയരങ്ങൾ കീഴടക്കി. രാവിലെ 09:17ന് സെൻസെക്സ് 36.41 പോയിൻറ് അഥവാ 0.08% ഉയർന്ന് 46926.75 എന്ന നിലയിലെത്തി. നിഫ്റ്റി 12.30 പോയിന്റ് ഉയർന്ന് 13753 എന്ന നിലയിലെത്തി. 905 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 504 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 71 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
എച്ച്സിഎൽ ടെക്, ഇൻഫോസിസ്, നെസ്ലെ ഇന്ത്യ, എൽടി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ് എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, എം ആൻഡ് എം, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ.

ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഹരി വില ഇന്ന് രണ്ട് ശതമാനം വർധിച്ചു. കമ്പനിയുടെ 16,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ ഓഫർ ഇന്ന് നിക്ഷേപകർക്കായി തുറന്നിട്ടുണ്ട്. 5,33,33,333 ഇക്വിറ്റി ഷെയറുകൾ വരെ തിരികെ വാങ്ങാനാണ് ടിസിഎസ് തീരുമാനിച്ചിരിക്കുന്നത്. ഷെഡ്യൂൾ അനുസരിച്ച് ഓഫർ 2021 ജനുവരി 1 ന് അവസാനിക്കും.
വെൽസ്പൺ കോർപ്പ്, എപിഎൽ അപ്പോളോ, നാൽകോ എന്നിവയുടെ നഷ്ടത്തെ തുടർന്ന് നിഫ്റ്റി മെറ്റൽ സൂചിക 1 ശതമാനം ഇടിഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications