ചൈനയിൽ വ്യാപിക്കുന്ന വൈറസ് സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതിനാൽ ഇന്ത്യൻ വിപണികൾ ഇന്ന് കുത്തനെ ഇടിഞ്ഞു. ബാങ്കിംഗ്, മെറ്റൽ ഓഹരികളാണ് കനത്ത ഇടിവിന് കാരണമായത്. സെൻസെക്സ് 458 പോയിൻറ് ഇടിഞ്ഞ് 41,155 ൽ എത്തി. നിഫ്റ്റി ഒരു ശതമാനം ഇടിഞ്ഞ് 12,119 ലെത്തി. സെൻസെക്സ് ഓഹരികളിൽ എസ്‌ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 2.5 ശതമാനം വീതം ഇടിഞ്ഞപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക് 3.3 ശതമാനവും ടാറ്റാ സ്റ്റീൽ 4.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നടപടികൾ ഉൾപ്പെടുന്ന ബജറ്റ് ശനിയാഴ്ച്ച അവതരിപ്പിക്കാനിരിക്കെ ഇന്ത്യൻ വിപണികൾ അസ്ഥിരമായിരിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.40 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾകാപ്പ് സൂചികയിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല.

എൻഎസ്‌ഇയിലെ മേഖലാ സൂചികയിൽ 1.5 ശതമാനം വർധനവുണ്ടായപ്പോൾ ഫാർമ ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഡോ. റെഡ്ഡീസ് ലാബ് 5.5 ശതമാനം വളർച്ചയും അരബിന്ദോ ഫാർമ 2 ശതമാനവും പിരമൽ എന്റർപ്രൈസസും 2 ശതമാനവും ഉയർന്ന നേട്ടം കൈവരിച്ചു
എയർ ഇന്ത്യയിലെ മുഴുവൻ ഓഹരികളും വിൽക്കാനുള്ള പദ്ധതികളും സർക്കാർ ഇന്ന് പ്രഖ്യാപിച്ചിരുന്നു. താൽപ്പര്യപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 17ന് വരെയാണ്. മറ്റ് ബാധ്യതകൾക്കൊപ്പം ഏകദേശം 3.26 ബില്യൺ ഡോളർ കടമാണ് എയർ ഇന്ത്യയ്ക്കുള്ളത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
