മുംബൈ: തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ത്തകര്‍ച്ച. ഫാര്‍മ, ബാങ്ക് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം കനത്തതോടെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 50,000 പോയിന്റിന് താഴെപ്പോയി. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ ആദ്യമായാണ് സെന്‍സെക്സ് ഇത്രയും വീഴുന്നത്. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 1,145 പോയിന്റ് നഷ്ടത്തില്‍ 49,744 എന്ന നിലയിലേക്ക് അടിതെറ്റി (2.25 ശതമാനം തകര്‍ച്ച). നിഫ്റ്റിയാകട്ടെ, 339 പോയിന്റ് ഇടറി 14,642 എന്ന നിലയിലേക്കും പിന്‍വാങ്ങി (2.27 ശതമാനം തകര്‍ച്ച).
വീഴ്ച്ചയ്ക്കുള്ള കാരണം?
അമേരിക്കന്‍ ബോണ്ടുകളുടെ നേട്ടമാണ് വിപണിയുടെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന 10 വര്‍ഷ ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം നല്കുന്ന സാഹചര്യമാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ബോണ്ടുകളുടെ നേട്ടം എത്തിനില്‍ക്കുന്നു (1.36 ശതമാനം). ഈ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുണ്ടെന്ന് വിപണികള്‍ ആശങ്കപ്പെടുന്നു. ഇതേസമയം, ഡോളര്‍ ദുര്‍ബലമായി തുടരുന്നത് കമ്പോളത്തില്‍ ചെറിയ ആശ്വാസം പകരുന്നുണ്ട്.
കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഓഹരി വിപണിയുടെ തകര്‍ച്ചയെ സ്വാധീനിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് ബാധ പിടിമുറുക്കുകയാണ്. കോവിഡ് ഭീതി നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. വീണ്ടുമൊരു ലോക്ക്ഡൗണ്‍ സാഹചര്യമുണ്ടായാല്‍ വിപണി തകര്‍ന്നടിയും.
അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജും വിപണിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പുതുതായി അധികാരമേറ്റ ബൈഡന് സര്‍ക്കാര്‍ 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് തയ്യാറാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച്ച ഇത് 'ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍' അവതരിപ്പിക്കുകയും ചെയ്തു.
അടുത്തവാരം അവസാനത്തോടെ പാക്കേജിന് അംഗീകാരം ലഭിക്കുമെന്നാണ് ഡെമോക്രാറ്റ് പക്ഷക്കാരുടെ പ്രതീക്ഷ. അമേരിക്കന്‍ ബോണ്ടുകള്‍ നേട്ടം കയ്യടക്കുന്നതിനൊപ്പം സാമ്പത്തിക പാക്കേജും യാഥാര്‍ത്ഥ്യമായാല്‍ പണപ്പെരുപ്പം പുതിയ തലം തൊടുമെന്ന ആശങ്ക വിപണികള്‍ക്കുണ്ട്.
തിങ്കളാഴ്ച്ച ചിത്രം
രാവിലെ നേരിയ നേട്ടത്തിലാണ് ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വൈകാതെ സെന്‍സെക്സും നിഫ്റ്റിലും ചുവപ്പില്‍ കാലുറപ്പിച്ചു. ഉച്ചയ്ക്ക് 1.59 സമയം ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,031.29 പോയിന്റ് തകര്‍ന്ന് 49,858.47 എന്ന നിലയിലേക്ക് അധഃപതിച്ചു (2.03 ശതമാനം നഷ്ടം). ഈ സമയം എന്‍എസ്ഇ നിഫ്റ്റി സൂചിക 285.6 പോയിന്റ് ഇടറി 14,696.15 എന്ന നിലയിലേക്ക് പിന്‍വാങ്ങി (1.91 ശതമാനം നഷ്ടം).
50 ഓഹരികളടങ്ങിയ നിഫ്റ്റിയില്‍ ഹിന്‍ഡാല്‍ക്കോയാണ് വലിയ നേട്ടം കുറിച്ചത്. ഹിന്‍ഡാല്‍കോ ഓഹരികള്‍ 3.83 ശതമാനം മുന്നേറി. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഓഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോര്‍ട്സ്, ബിപിസിഎല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ കമ്പനികളും തിങ്കളാഴ്ച്ച ലാഭം കണ്ടെത്തി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് നഷ്ടം നേരിട്ടവരില്‍ പ്രധാനി. 1.83 ശതമാനത്തോളം വീഴ്ച്ച മഹീന്ദ്ര ഓഹരികളില്‍ ദൃശ്യമായി. എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോര്‍സ്, ടിസിഎസ്, മാരുതി സുസുക്കി, ഡിവിസ് ലാബ്സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ബജാജ് ഫൈനാന്‍സ് എന്നിവരും നഷ്ടം സംഭവിച്ചവരുടെ പട്ടികയിലുണ്ട്.
തിങ്കളാഴ്ച്ച എംഎസ്സിഐയുടെ ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരി സൂചിക 0.2 ശതമാനം വീണു. കഴിഞ്ഞവാരം സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷമാണ് സൂചികയുടെ തകര്‍ച്ച. അമേരിക്കന്‍ ബോണ്ട് നേട്ടങ്ങള്‍ത്തന്നെ ഇവിടെയും വില്ലന്‍. ഇതേസമയം, ജപ്പാന്റെ നിക്കെയ് സൂചിക 1.0 ശതമാനവും ദക്ഷിണ കൊറിയന്‍ ഓഹരി സൂചിക 0.4 ശതമാനവും മുന്നേറി. ചൈനീസ് ഓഹരികള്‍ 1.2 ശതമാനം ഇടിവാണ് ഇന്ന് നേരിട്ടത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
