ബാങ്കുകളിലെയും ഫിനാൻസ് ഓഹരികളിലെയും മികച്ച പ്രകടനത്തിൽ രണ്ട് ദിവസത്തിന് ശേഷം ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 223 പോയിന്റ് ഉയർന്ന് 30,602 ൽ എത്തി. നിഫ്റ്റി 67 പോയിന്റ് ഉയർന്ന് 8,993 ൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, എൽ ആൻഡ് ടി എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഏഷ്യൻ വിപണികളിൽ സമ്മർദ്ദം തുടരുമ്പോഴാണ് ഇന്ന് ഇന്ത്യൻ വിപണികൾ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ മാസം യുഎസ് റീട്ടെയിൽ വിൽപ്പനയിൽ ഏറ്റവും കൂടുതൽ ഇടിവുണ്ടായതായും 74 വർഷത്തിനിടെ ഉൽപാദനത്തിൽ ഏറ്റവും കുറവുണ്ടായതായും റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് ഇന്ന് ഏഷ്യൻ ഓഹരികളെ സമ്മർദ്ദത്തിലാക്കിയത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ നീട്ടിയെങ്കിലും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉണ്ടാകുന്ന ദുരിതങ്ങൾ കുറയ്ക്കുന്നതിന് ഏപ്രിൽ 20 ന് ശേഷം ഗ്രാമപ്രദേശങ്ങളിൽ ചില വ്യവസായങ്ങൾ ആരംഭിക്കാൻ അനുവദിക്കുമെന്ന് സർക്കാർ പറഞ്ഞതിനെത്തുടർന്ന് വിപണികൾ മുന്നേറാൻ തുടങ്ങി.

എന്നാൽ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഡോളറിനെതിരെ റെക്കോർഡ് താഴ്ന്ന നിലയായ 76.82 ൽ എത്തി. യഥാക്രമം രണ്ട് ശതമാനവും 3 ശതമാനവും ഉയർന്ന് നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ ഇന്ന് ബെഞ്ച്മാർക്കുകളെ മറികടന്നു. എൻടിപിസി, വേദാന്ത, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ എന്നിവയാണ് നിഫ്റ്റി സൂചികയിൽ ഏറ്റവും ഉയർന്നത്. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
മേഖല സൂചികകളിൽ സ്വകാര്യ ബാങ്കുകൾ, ഓട്ടോ, മെറ്റൽ, ഫാർമ സൂചികകൾ ഇന്ന് നേട്ടം കൈവരിച്ചു. എന്നാൽ ഐടി, എഫ്എംസിജി സൂചികകൾ നഷ്ടം രേഖപ്പെടുത്തി. വിപ്രോയുടെ നാലാം പാദ വരുമാനം കുറഞ്ഞത് ഐടി ഓഹരികളുടെ ഇടിവിന് കാരണമായി. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികൾ 1 മുതൽ 4 ശതമാനം വരെ ഇടിഞ്ഞു. മഹാമാരി മൂലമുണ്ടായ അനിശ്ചിതാവസ്ഥ കാരണം അടുത്ത പാദത്തിലെ വരുമാനം പ്രവചിക്കാനാകില്ലെന്ന് സോഫ്റ്റ്വെയർ കമ്പനിയായ വിപ്രോ വ്യക്തമാക്കി.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications