ഓഹരി വിപണിയിൽ ഇന്ന് നേട്ടം കൈവരിക്കാനായെങ്കിലും അവസാന മണിക്കൂർ വിൽപ്പന ഇന്നത്തെ ഇൻട്രാഡേ നേട്ടങ്ങൾ ഇല്ലാതാക്കി. നിഫ്റ്റി 11,900 പോയിന്റിന് അടുത്താണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 70.21 പോയിന്റ് ഉയർന്ന് 40,356.69ലും നിഫ്റ്റി 23.20 പോയിന്റ് ഉയർന്ന് 11,895.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭാരതി ഇൻഫ്രാടെൽ, ഭാരതി എയർടെൽ, എസ്‌ബിഐ, സീ എന്റർടൈൻമെന്റ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഐഒസി, ഹീറോ മോട്ടോകോർപ്പ്, ബിപിസിഎൽ, മാരുതി സുസുക്കി, ഐടിസി എന്നീ ഓഹരികൾക്കാണ് ഇന്ന് നഷ്ടം നേരിട്ടത്. ഓട്ടോ, എനർജി, ഐടി, മെറ്റൽ എന്നീ മേഖലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ബാങ്ക്, ഫാർമ, ഇൻഫ്രാ മേഖലകൾ ഇന്ന് വാങ്ങലുകൾക്ക് സാക്ഷ്യം വഹിച്ചു.

ക്യാപിറ്റൽ മാർക്കറ്റ് സബ്സിഡിയറിയിലെ ഓഹരി വിൽപ്പന അറിയിച്ചതിനെത്തുടർന്ന് ഇന്ന് എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ ഓഹരികൾ 2.6 ശതമാനം ഉയർന്നു. പിസി ജ്വല്ലറിന്റെ ഓഹരി വില ഇന്ന് 5 ശതമാനം ഇടിഞ്ഞു. ജ്വല്ലറിയുടെ രണ്ടാം പാദ അറ്റാദായം 51.2 ശതമാനം ഇടിഞ്ഞ് 46.4 കോടി രൂപയായതിനെ തുടർന്നായിരുന്നു ഇടിവ്. പേജ് ഇൻഡസ്ട്രീസി ഓഹരികൾ ഏകദേശം 5 ശതമാനം നേട്ടമുണ്ടാക്കി. രണ്ടാം പാദത്തിൽ 159.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെത്തുടർന്ന് ജിവികെ പവർ അഞ്ച് ശതമാനം ഇടിഞ്ഞു.
ഇന്നലെ സെൻസെക്സ് 170.42 പോയിന്റ്, അഥവാ 0.42 ശതമാനം ഉയർന്ന് 40286.48 എന്ന നിലയിലും നിഫ്റ്റി 30 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 11870.50 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്,, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്നലെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications