സെൻസെക്സ് 82.03 പോയിന്റ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് 40281.20 ലും നിഫ്റ്റി 31.50 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 11797.90 എന്ന നിലയിലും എത്തി. ഫാർമ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. ടിസിഎസ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
പ്രവർത്തന വരുമാനവും മാർജിനും ശക്തമായി തുടരുകയാണെങ്കിലും വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ലിൻഡെ ഇന്ത്യയുടെ ഓഹരികൾ 7 ശതമാനം ഇടിഞ്ഞു. 2019 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 634.5 കോടി രൂപയാണ് നികുതിക്കു ശേഷമുള്ള ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 15.42 കോടി രൂപയായിരുന്നു.

കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതായി നിക്ഷേപകർ വിലയിരുത്തിയതോടെ ഇന്നലെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരുന്നു. ഹീറോ മോട്ടോകോർപ്പ്, എച്ച്പിസിഎൽ, പഞ്ചാബ് നാഷണൽ ബാങ്ക്, എൻബിസിസി, ഓയിൽ ഇന്ത്യ, എൽഐസി ഹൌസിംഗ് ഫിനാൻസ്, ലാർസൻ ആൻഡ് ട്യൂബ്രോ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയുൾപ്പെടെ 183 ഓഹരികൾ ബിഎസ്‌ഇയിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഇന്നലെ എല്ലാ പ്രധാന മേഖലാ സൂചികകളും ഇന്ന് നഷ്ട്ടത്തിലായിരുന്നു. മെറ്റൽ സൂചിക 5.4 ശതമാനവും നിഫ്റ്റി ഓട്ടോയും നിഫ്റ്റി ഫാർമയും യഥാക്രമം 3.5 ശതമാനവും 3 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ബാങ്കിന് 1.5 ശതമാനവും നിഫ്റ്റി റിയൽറ്റിയും രണ്ട് ശതമാവും ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജിയും 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
