ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച്ച നേട്ടങ്ങളില്ല. 'ക്ലോസിങ് ബെല്‍' മുഴങ്ങുമ്പോള്‍ ഇന്ത്യന്‍ ഓഹരികളില്‍ ഏറിയപങ്കും ഒരു ശതമാനത്തിലേറെ തകര്‍ച്ച നേരിട്ടു. ഓട്ടോ, ലോഹം, ബാങ്ക് ഉള്‍പ്പെടുന്ന എല്ലാ മേഖലാ സൂചികകളിലും തളര്‍ച്ച പിടിമുറുക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വീഴ്ച്ചയാണ് നിഫ്റ്റി, സെന്‍സെക്സ് സൂചികകള്‍ക്ക് വലിയ ആഘാതമായത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയില്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഒരുങ്ങവെ സിംഗപ്പൂര്‍ ആര്ബിട്രേഷന് സമിതിയുടെ ഇടക്കാല ഉത്തരവ് റിലയന്‍സിന് തിരിച്ചടിയായി.
ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ റിലയന്സിനാവില്ല. അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ നല്കിയ ഹര്ജിയിന്മേലാണ് ഇപ്പോഴത്തെ വിധി. ഈ പശ്ചാത്തലത്തില്‍ റിലയന്‍സിന്റെ ഓഹരികള്‍ 4 ശതമാനം ഇടിഞ്ഞു. സെന്‍സെക്സ് 540 പോയിന്റ് താഴ്ന്ന് 40,145 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 163 പോയിന്റ് നഷ്ടത്തില്‍ 11,768 എന്ന നില കൈവരിച്ചു.
വിശാല വിപണികളിലും തളര്‍ച്ച ദൃശ്യമാണ്. നിഫ്റ്റി മിഡ്ക്യാപ് 1.7 ശതമാനം വീണപ്പോള്‍ നിഫ്റ്റ് സ്മോള്‍ക്യാപ് 1 ശതമാനം തകര്‍ച്ച നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.9 മുതല്‍ 1.8 ശതാനംവരെ വീണു. മേഖലാ സൂചികകളിലും ചിത്രം വ്യത്യസ്തമല്ല. നിഫ്റ്റി ലോഹ സൂചികയും നിഫ്റ്റി വാഹന സൂചികയും 3.5 ശതമാനം വീതമാണ് നഷ്ടം രേഖപ്പെടുത്തിയത്.
നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനം താഴോട്ടുപോയി. നിഫ്റ്റി ഐടി സൂചിക 1.2 ശതമാനം തകര്‍ച്ച കുറിച്ചു. നിഫ്റ്റി50 സൂചികയില്‍ എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടാക് ബാങ്ക്, നെസ്ലെ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി കമ്പനികള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ഹീറോ മോട്ടോ, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപിഎല്‍ എന്നിവര്‍ നഷ്ടം കുറിച്ചവരില്‍ പ്രമുഖരായി.
പ്രധാന സംഭവവികാസങ്ങള്‍
- കഴിഞ്ഞയാഴ്ച്ചത്തെ നേട്ടം സെന്‍സെക്സ് നിഫ്റ്റി സൂചികകള്‍ മായ്ച്ചു.
- മിഡ്ക്യാപ് സൂചികയും നിഫ്റ്റ് ബാങ്കും സമാന്തരമായി തകര്‍ച്ച നേരിട്ടു.
- സെന്‍സെക്സ് 540 പോയിന്റ് ഇടിഞ്ഞ് 40,146; നിഫ്റ്റി 163 പോയിന്റ് ഇടിഞ്ഞ് 11,768.
- നിഫ്റ്റ് ബാങ്ക് 403 പോയിന്റ് ഇടിഞ്ഞ് 24,075; മിഡ്ക്യാപ് സൂചിക 296 പോയിന്റ് ഇടിഞ്ഞ് 17,010.
- ഡിമാന്‍ഡ് കുറവാണെന്ന വാഹന ഡീലര്‍മാരുടെ പ്രതികരണത്തെത്തുടര്‍ന്ന് ഇരുചക്ര വാഹന ഓഹരികള്‍ നഷ്ടം കുറിച്ചു.
- ഹീറോ മോട്ടോ, ബജാജ് ഓട്ടോ ഓഹരികള്‍ 6 ശതമാനത്തിലേറെ തകര്‍ച്ച രേഖപ്പെടുത്തി; ഐഷര്‍ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞു.
- സിംഗപ്പൂര്‍ ആര്ബിട്രേഷന് സമിതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
- കൊട്ടാക് മഹീന്ദ്ര ബാങ്ക് 2 ശതമാനം നേട്ടം കണ്ടെത്തി.
- കൊട്ടാക്കുമായി ലയിക്കുമെന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 1 ശതമാനം നേട്ടം കരസ്ഥമാക്കി.
തിങ്കളാഴ്ച്ച 23 പൈസ കുറഞ്ഞ് 73.84 എന്ന നിലയിലാണ് രൂപയും ഡോളറും തമ്മിലെ വിനിമയ നിരക്കും എത്തിനിന്നത്. സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ തളര്‍ച്ചയില്‍ തുടര്‍ന്നതും ആഗോള വിപണിയില്‍ ഡോളര്‍ ശക്തി പ്രാപിച്ചതും രൂപയുടെ മൂല്യം ഇടിയാനുള്ള കാരണമായി. ഫോറക്സ് വിപണിയില്‍ 73.77 എന്ന നിലയിലാണ് തുടക്കത്തില്‍ ഡോളറിന് മുന്നില്‍ രൂപ നിലകൊണ്ടത്. എന്നാല്‍ പിന്നീടുള്ള സെഷനില്‍ രൂപയുടെ മൂല്യം തളര്‍ന്നു. ഒടുവില്‍ ഡോളറിനെതിരെ 73.84 എന്ന നിലയില്‍ രൂപ വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ സെഷനില്‍ 73.61 എന്ന നിലയ്ക്കാണ് ഫോറക്സ് വിപണിയിലെ ഇടപാട് രൂപ പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച്ച ഇന്ത്യന്‍ രൂപ 73.69 എന്ന നിലവരെ കയ്യടക്കുകയുണ്ടായി. ഒരുഘട്ടത്തില്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 73.88 എന്ന നിലയിലേക്ക് വീഴുന്നതും വിപണി കണ്ടു. മറുഭാഗത്ത് ഡോളര്‍ സൂചിക ലോകത്തെ മറ്റു പ്രമുഖ കറന്‍സികള്‍ക്ക് മുന്നില്‍ ശക്തി പ്രാപിച്ചു. 0.25 ശതമാനം വര്‍ധനവോടെ 93.00 എന്ന നിലയിലാണ് ഡോളര്‍ സൂചിക തുടരുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
