ബെഞ്ച്മാർക്ക് സൂചികകൾ ഇന്നും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി 11,300 ലെവലിൽ താഴെയായി. സെൻസെക്സ് 214.22 പോയിൻറ് കുറഞ്ഞ് 38,409.48 ലും നിഫ്റ്റി 52.30 പോയിൻറ് കുറഞ്ഞ് 11,251 ലും ക്ലോസ് ചെയ്തു. 694 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1673 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി, 129 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഫാർമ, ഐടി, എനർജി ഓഹരികൾ ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. മീഡിയ, മെറ്റൽ, ബാങ്കിംഗ് ഓഹരികളിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ, ഓഹരി വിപണികൾ സമ്മിശ്ര പ്രവണതയോടെയാണ് വ്യാപാരം നടത്തിയത്. കൊറോണ വൈറസ് വ്യാപനമാണ് നിലവിൽ വിപണികളുടെ ഗതി നിർണിയിക്കുന്ന ഘടകം. ബാങ്ക് നിഫ്റ്റി 3 ശതമാനം ഇടിവ് രേഖപ്പെടുത്തി. യെസ് ബാങ്കും ഇൻഡസ്ഇൻഡ് ബാങ്കും 4-6 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റ് ബാങ്കുകൾ.

സൺ ഫാർമ, സിപ്ല, ലുപിൻ, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവരുടെ നേതൃത്വത്തിൽ ഫാർമ സൂചിക ഇന്ന് ഒരു ശതമാനത്തിലധികം നേട്ടം കൈവരിച്ചു.ഓഹരി വിപണി തകര്‍ച്ച നേരിടുന്ന സമയത്തും എസ്‌ബിഐ കാര്‍ഡ്‌സ് ഐപിഒ മുന്നേറ്റം കൈവരിച്ചു. ഓഹരി വിൽപ്പന തുടങ്ങി മൂന്നാം ദിവസം തന്നെ ഓഹരികൾ പൂർണ്ണമായും വിറ്റഴിഞ്ഞു. 10.02 കോടി ഓഹരികളാണ് വിൽപനയ്ക്കുവെച്ചത്. മൂന്നാം ദിവസം 11 മണിയോടെ 11.02 കോടി ഓഹരികള്‍ക്കുള്ള അപേക്ഷ ലഭിച്ചതായി എന്‍എസ്ഇയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.
യുഎസ് ഡോളറിന് എതിരെ രൂപ മൂല്യം ഇന്ന് ഉച്ചയ്ക്ക് ശേഷം 73.50ൽ എത്തി. 2018 നവംബർ ഒന്നിന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
