ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം ആരംഭിച്ചതു മുതൽ ഫ്ലാറ്റ് ആയി തുടർന്ന വിപണി വൈകുന്നേരത്തോടെ താഴേയ്ക്ക് പോകുകയായിരുന്നു. സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി 73 പോയിൻറ് ഇടിഞ്ഞ് 11,840.50 ലുമാണ് ക്ലോസ് ചെയ്തത്. 954 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ, 1583 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടൈൻമെന്റ്, അദാനി പോർട്ട്സ്, എസ്‌ബിഐ എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, നെസ്‌ലെ, ബജാജ് ഫിൻസെർവ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. ഊർജം ഒഴികെയുള്ള മേഖലകളായ ബാങ്ക്, മെറ്റൽ, ഫാർമ, ഇൻഫ്ര, എഫ്എംസിജി, തുടങ്ങി എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ രൂപ രാവിലെ രേഖപ്പെടുത്തിയ നഷ്ടം ഇന്ന് മുഴുവൻ തുടർന്നു. ഡോളറിന് എതിരെ 71.97 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 71.46 ആയിരുന്നു നിരക്ക്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷ(ഐആര്‍സിടിസി)ന്റെ ഓഹരി വില എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ഇന്ന് കുതിച്ചുയർന്നിരുന്നു.
കമ്പനിയുടെ പാദഫലം ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കെയാണ് കുതിപ്പ് തുടർന്നത്. 981.35 രൂപ വരെയെത്തി ഐആര്‍സിടിസിയുടെ ഓഹരി വില. ഒക്ടോബര്‍ 14നാണ് ഐആര്‍സിടിസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഇഷ്യു വിലയായ 320 രൂപയുടെ മൂന്നുമടങ്ങ് നേട്ടത്തിലാണ് ഇപ്പോള്‍ എത്തി നിൽക്കുന്നത്.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications