ആരംഭത്തില്‍ കരസ്ഥമാക്കിയ നേട്ടങ്ങളെല്ലാം കൈവിട്ട് നഷ്ടത്തോടെ വെള്ളിയാഴ്ചത്തെ വ്യാപാരത്തിനും പര്യവസാനം. ഇതോടെ തുടര്‍ച്ചയായ ആറാമത്തെ ദിവസവും പ്രധാന സൂചികകള്‍ 'ചുവപ്പണിഞ്ഞു'. കൂടാതെ തുടര്‍ച്ചയായ അഞ്ചാമത്തെ വ്യാപാര ആഴ്ചയാണ് വിപണികള്‍ തിരിച്ചടിയോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ആഗോള വിപണികള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തിയതിന്റെ പിന്‍ബലത്തില്‍ ഒരുഘട്ടത്തില്‍ പ്രധാന സൂചികയായ നിഫ്റ്റി 16,050 നിലവാരവും മറികടന്ന് മുന്നേറിയിരുന്നു.
എന്നാല്‍ വ്യാപാരത്തിന്റെ ഇടവേളയില്‍ പ്രസിദ്ധീകരിച്ച വമ്പന്‍ പൊതുമേഖലാ വാണിജ്യ ബാങ്കായ എസ്ബിഐയുടെ പ്രവര്‍ത്തനഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതോടെ ബാങ്കിംഗ് ഓഹരികളില്‍ നേരിട്ട വില്പന സമ്മര്‍ദവും മൂന്ന് ദിവസത്തെ ഇടവേളയെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതോടെയും സൂചികകള്‍ നഷ്ടത്തിലേക്ക് വഴിമാറി. ദിവസത്തെ ഉയര്‍ന്ന നിലവാരത്തില്‍ സെന്‍സെക്സ് 1,000 പോയിന്റോളം വീണു.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 26 പോയിന്റ് നഷ്ടത്തില്‍ 15,782-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 137 പോയിന്റ് നഷ്ടത്തില്‍ 52,794-ലുമാണ് വ്യാപാരം നിര്‍ത്തിയത്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,083-ലും താഴ്ന്ന നിലവാരം 15,740-ലും രേഖപ്പെടുത്തി.
അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.03 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.94 ശതമാനവും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 411 പോയിന്റ് ഇടിഞ്ഞ് 33,121-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നേട്ടത്തിലും 8 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം നിര്‍ത്തിയത്. 2 ശതമാനം ഇടിഞ്ഞ മെറ്റല്‍ വിഭാഗം സൂചികയാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി വിഭാഗം സൂചികകളും നഷ്ടം രേഖപ്പെടുത്തി.
എന്നാല്‍ 2.44 ശതമാനം മുന്നേറിയ ഓട്ടോ വിഭാഗം സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. എഫ്എംസിജി, മീഡിയ, ഫാര്‍മ, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ നേട്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,124 ഓഹരികളില്‍ 1,366 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാക്കിയുള്ളവയില്‍ 718 ഓഹരികള്‍ നഷ്ടത്തിലും 40 എണ്ണം മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ദിവസങ്ങള്‍ക്ക് ശേഷം അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1-ന് മുകളിലേക്ക് ഉയര്‍ന്നു. ഇന്നത്ത എഡി റേഷ്യ 1.90 നിരക്കിലാണ്. ഇതിനിടെ വിക്സ് നിരക്കുകള്‍ 3.21 ശതമാനം ഇടിഞ്ഞ് 23.49-ലേക്കെത്തി.
നേട്ടം
ഇന്ന് എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തിനിടെ 12 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. വില്ക്കാന് ആരും തയ്യാറാകാത്തതിനാല്‍ 235 ഓഹരികള്‍ വെള്ളിയാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 25 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ഇതില്‍ 8.51 ശതമാനം മുന്നേറിയ ടാറ്റ മോട്ടോര്‍സാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. സണ്‍ ഫാര്‍മ 3.76 %, മഹീന്ദ്ര & മഹീന്ദ്ര 3.03 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 2.35 %, ടൈറ്റന് 2.32 %, യുപിഎല്‍ 2.03 % ഐടിസി 2.02 % വീതവും നേട്ടം കുറിച്ചു.
നഷ്ടം
വെളളിയാഴ്ച എന്‍എസ്ഇയില്‍ പൂര്‍ത്തിയാക്കിയ വ്യാപാരത്തില്‍ 88 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ആരും വാങ്ങാന്‍ സന്നദ്ധരാകാത്തതിനാല്‍ 86 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 25 ഓഹരികളും നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
ഇതില്‍ 4.84 ശതമാനം ഇടിഞ്ഞ ഹിന്‍ഡാല്‍കോയാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. എസ്ബിഐ -4.49 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -4.36 %, ഐസിഐസിഐ ബാങ്ക് -2.79 %, ഭാരതി എയര്‍ടെല്‍ -2.77 %, എന്‍ടിപിസി -2.73 %, ആക്സിസ് ബാങ്ക് -2.10 %, ബജാജ് ഫിന്‍സെര്‍വ് -2.06%, ടാറ്റ സ്റ്റീല്‍ -2.04 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications