തിങ്കളാഴ്ച്ച റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി വിപണി ഉണര്‍ന്നു. ബിഎസ്ഇ സെന്‍സെക്സ് സൂചിക ചരിത്രത്തില്‍ ആദ്യമായി 51,000 പോയിന്റിന് മുകളില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ സമയം 9.44 -ന് 578.10 പോയിന്റ് ഉയര്‍ന്ന് 51,309.73 എന്ന നിലയില്‍ സെന്‍സെക്സ് സൂചികയെത്തി (1.14 ശതമാനം നേട്ടം).
എന്‍എസ്ഇ നിഫ്റ്റി സൂചികയും മോശമാക്കിയില്ല. നിഫ്റ്റി 166.90 പോയിന്റ് കുതിച്ച് 15,091.15 എന്ന നില രേഖപ്പെടുത്തി (1.12 ശതമാനം നേട്ടം). ഓട്ടോ, ബാങ്ക് ഓഹരികളുടെ മുന്നേറ്റമാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ക്ക് പുതുജീവന്‍ നല്‍കുന്നത്.
സെന്‍സെക്സിലെ തുടക്ക വ്യാപാരത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് (ഓഎന്‍ജിസി), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരികള്‍ പ്രധാന നേട്ടക്കാരായി.

മേഖലാ സൂചികകളില്‍ നിഫ്റ്റി ഓട്ടോ സൂചിക 2.5 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ചാണ് രാവിലെ ഇടപാടുകള്‍ നടത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എക്സൈഡ് ഇന്‍ഡസ്ട്രീസ്, മതര്‍സണ്‍ സുമി, അശോക് ലെയ്ലാന്‍ഡ്, ടാറ്റ മോട്ടോര്‍സ് കമ്പനികളുടെ ഓഹരികള്‍ സൂചികയ്ക്ക് കരുത്ത് പകര്‍ന്നു.
നിഫ്റ്റി ബാങ്ക് സൂചികയും വന്‍മുന്നേറ്റം കാഴ്ച്ചവെക്കുകയാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ പിന്‍ബലത്തില്‍ സൂചിക 2 ശതമാനത്തിലേറെ നേട്ടം കയ്യടക്കിയിട്ടുണ്ട്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ശ്രീറാം ട്രാന്‍സ്പോര്‍ട് ഫൈനാന്‍സ് കമ്പനി എന്നിവയുടെ പശ്ചാത്തലത്തില്‍ നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയും 1.5 ശതമാനം ഉണര്‍വ് രേഖപ്പെടുത്തുന്നു.
രാവിലെ സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്സ് നിഫ്റ്റി) കുറിച്ച നേട്ടം ഇന്ത്യന്‍ ഓഹരി വിപണിയുടെ ശുഭകരമായ തുടക്കത്തിന് സൂചന നല്‍കിയിരുന്നു. രാവിലെ സമയം 7.30 -ന് എസ്ജിഎക്സ് നിഫ്റ്റി ഫ്യൂച്ചറുകള്‍ 92 പോയിന്റ് ഉയര്‍ന്ന് 15,034 എന്ന നിലയിലാണ് വ്യാപാരം നടത്തിയത് (0.87 ശതമാനം നേട്ടം).
തിങ്കളാഴ്ച്ച ഭൂരിപക്ഷം ഏഷ്യന്‍ ഓഹരികളിലും പുത്തനുണര്‍വ് കാണാം.
ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ എംഎസ്സിഐ സൂചിക 0.2 ശതമാനം വര്‍ധനവോടെ ഇടപാടുകള്‍ക്ക് നേതൃത്വം നല്കുന്നു. കഴിഞ്ഞവാരത്തെ 730.6 എന്ന പോയിന്റ് നിലയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സൂചിക. തിങ്കളാഴ്ച്ച ജപ്പാന്റെ നിക്കെയ് സൂചിക 0.3 ശതമാനവും ഓസ്ട്രേലിയന്‍ ഓഹരികള്‍ 0.5 ശതമാനവും കുതിപ്പ് രേഖപ്പെടുത്തി.
ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നുണ്ട്. ബാരലിന് 60 ഡോളറെന്ന നിരക്കിലേക്ക് അസംസ്കൃത എണ്ണവില മുന്നേറുകയാണ്. ഫെബ്രുവരിയില്‍ അമേരിക്ക 1.9 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചന എണ്ണവിലയ്ക്ക് പുതിയ മാനം സമര്‍പ്പിക്കുന്നു. 2021 വര്‍ഷം ആഗോള സമ്പദ്ഘടന വന്‍വളര്‍ച്ച കുറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. കയറ്റുമതിയില്‍ കേമന്മാരായ ജപ്പാന്, ദക്ഷിണ കൊറിയ, ചൈന പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വലിയ സാമ്പത്തിക മുന്നേറ്റം കുറിക്കുമെന്ന് ഇവര്‍ നിരീക്ഷിക്കുന്നു.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ



Click it and Unblock the Notifications