കോവിഡ് ഭീതി; തകര്‍ന്നടിഞ്ഞ് ഓഹരി വിപണി — ഒരു മാസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 14 ലക്ഷം കോടി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്‍തകര്‍ച്ചയോടെ നടപ്പുവാരം ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച്ച മൂന്നു ശതമാനത്തോളം തകര്‍ച്ചയിലാണ് സെന്‍സെക്‌സും നിഫ്റ്റിയും തിരശ്ശീലയിട്ടത്. പുതിയ കോവിഡ് വകഭേദം ഉയര്‍ത്തുന്ന ഭീഷണിയും ഏഷ്യന്‍ വിപണികളിലെ ക്ഷീണവും ഇന്ത്യന്‍ സൂചികകളുടെ വീഴ്ച്ചയ്ക്ക് കാരണമായി.

അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1,687.94 പോയിന്റ് ഇടിവില്‍ 57,107.15 പോയിന്റ് നിലയിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത് (2.87 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 509.80 പോയിന്റ് ഇടറി 17,026.50 പോയിന്റ് നിലയിലും വാരാന്ത്യം കുറിച്ചു (2.91 ശതമാനം തകര്‍ച്ച). ഇന്ന് 964 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2,163 ഓഹരികള്‍ കുത്തനെ താഴേക്ക് വീണു. 80 കമ്പനികളുടെ ഓഹരികളില്‍ കാര്യമായ മാറ്റമുണ്ടായില്ല.

കോവിഡ് ഭീതി; തകര്‍ന്നടിഞ്ഞ് ഓഹരി വിപണി — ഒരു മാസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 14 ലക്ഷം കോടി!

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോര്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ് തുടങ്ങിയ സ്‌റ്റോക്കുകള്‍ നിഫ്റ്റിയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സിപ്ല, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഡിവിസ് ലാബ്‌സ്, നെസ്‌ലെ ഇന്ത്യ, ടിസിഎസ് ഓഹരികളാണ് നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയത്.

കോവിഡ് ഭീതി; തകര്‍ന്നടിഞ്ഞ് ഓഹരി വിപണി — ഒരു മാസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 14 ലക്ഷം കോടി!

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മയൊഴികെ മറ്റെല്ലാവരും 1 മുതല്‍ 6 ശതമാനം വരെ ഇടറി. നിഫ്റ്റി ഫാര്‍മയില്‍ 2 ശതമാനം നേട്ടം ദൃശ്യമാണ്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് സമാനമായ വീഴ്ച്ച വിശാല വിപണികളിലും സംഭവിച്ചിട്ടുണ്ട്. ബിഎസ്ഇ മിഡ് കാപ്പ് 3.2 ശതമാനവും സ്‌മോള്‍ കാപ്പ് 2.6 ശതമാനവും വീതം നഷ്ടത്തോടെയാണ് ദിനം പൂര്‍ത്തിയാക്കിയത്.

കോവിഡ് ഭീതി; തകര്‍ന്നടിഞ്ഞ് ഓഹരി വിപണി — ഒരു മാസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 14 ലക്ഷം കോടി!

വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 2,60,81,433.97 കോടി രൂപയാണ് ബിഎസ്ഇ സെന്‍സെക്‌സിന്റെ വിപണി മൂല്യം. നേരത്തെ, ഒക്ടോബര്‍ 19 -നായിരുന്നു സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല ഉയരം കണ്ടെത്തിയത്. അന്ന് സെന്‍സെക്‌സ് 62,245 പോയിന്റ് വരെയും നിഫ്റ്റി 18,604 പോയിന്റ് വരെയും മുന്നേറുകയുണ്ടായി. ശേഷം ഇതുവരെയുള്ള ചിത്രത്തില്‍ 8 ശതമാനം തകര്‍ച്ച ഇരു സൂചികകളിലും കാണാം. ഏകദേശം 14 ലക്ഷം കോടി രൂപയാണ് ഈ വീഴ്ചയില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നതും.

ഇക്കാലയളവില്‍ വ്യവസായ സൂചികകള്‍ എല്ലാം നിലംപതിച്ചിട്ടുണ്ട്. ബിഎസ്ഇ മെറ്റല്‍ സൂചിക 13.6 ശതമാനം തകര്‍ച്ചയാണ് അറിയിക്കുന്നത്. ബിഎസ്ഇ എനര്‍ജി സൂചിക 10 ശതമാനവും ബിഎസ്ഇ ബാങ്ക് സൂചിക 8.2 ശതമാനവും വീതം ഇടിവ് കുറിക്കുന്നു. ബിഎസ്ഇ ഫൈനാന്‍സ് (7.37 ശതമാനം തകര്‍ച്ച), ബിഎസ്ഇ എഫ്എംസിജി (7.04 ശതമാനം തകര്‍ച്ച), ബിഎസ്ഇ ഐടി (6.68 ശതമാനം തകര്‍ച്ച), ബിഎസ്ഇ ഓയില്‍ & ഗ്യാസ് (6.1 ശതമാനം തകര്‍ച്ച), ബിഎസ്ഇ ഓട്ടോ (6.01 ശതമാനം തകര്‍ച്ച), ബിഎസ്ഇ റിയല്‍റ്റി (5.74 ശതമാനം തകര്‍ച്ച) എന്നിവര്‍ക്കും വീഴ്ച്ചയെ ചെറുത്തുനില്‍ക്കാനായില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ബിഎസ്ഇ മിഡ് കാപ്പ് 5.65 ശതമാനവും സ്‌മോള്‍ കാപ്പ് 4.6 ശതമാനവും വീതമാണ് താഴേക്ക് വീണിരിക്കുന്നത്.

ആഗോള ഘടകങ്ങള്‍

ആഗോള വിപണിയില്‍ നിഴലെടുക്കുന്ന അനിശ്ചിതത്വം ഇന്ത്യന്‍ ഓഹരി വിപണിയുടെ വീഴ്ച്ചയ്ക്കുള്ള മുഖ്യകാരണമാണ്. ഉത്തേജന പാക്കേജുകള്‍ പരിമിതപ്പെടുത്തി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെ നിരവധി കേന്ദ്ര ബാങ്കുകള്‍. ഈ സാഹചര്യം വിപണികളുടെ നേട്ടങ്ങള്‍ക്ക് കടിഞ്ഞാണിട്ട് പണലഭ്യത കുറയ്ക്കുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.

ഇതിനിടെ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും എരിതീയില്‍ എണ്ണയായി മാറുന്നുണ്ട്. കോവിഡ് ഭീതിയില്‍ നിന്നും സമ്പദ്ഘടനകള്‍ സാവധാനം കരകയറവെ പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്തേണ്ടതെങ്ങനെയെന്ന് ആലോചിക്കുകയാണ് കേന്ദ്ര ബാങ്കുകള്‍. അസംസ്‌കൃത എണ്ണയുടെയും ലോഹങ്ങളുടെയും വിലവര്‍ധനവ് പണപ്പെരുപ്പത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതും ഈ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് നീങ്ങുന്നതും നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച്ച ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തിയെന്ന വാര്‍ത്തയും വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.

പുതിയ കോവിഡ് സാഹചര്യം നേരിടേണ്ടതെങ്ങനെയെന്ന് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന പ്രത്യേക യോഗം വിളിച്ചുച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary

Sensex, Nifty Tumble 3 Per Cent On Friday; Investors Lose Rs 14 Lakh Crore Since October 19

Sensex, Nifty Tumble 3 Per Cent On Friday; Investors Lose Rs 14 Lakh Crore Since October 19. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X