ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 50000ന് മുകളിൽ; ബജാജ് ഓട്ടോ, ആർ‌ഐ‌എൽ ഓഹരികൾ കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സൂചികകൾ ജനുവരി 21ന് റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ചു. ബി എസ് ഇ സെൻസെക്സ് ആദ്യമായി 50,000 ലെവൽ കടന്നു. രാവിലെ 09:17ന് സെൻസെക്സ് 223.17 പോയിൻറ് അഥവാ 0.45% ഉയർന്ന് 50,015.29ൽ എത്തി. നിഫ്റ്റി 63 പോയിൻറ് അഥവാ 0.43% ഉയർന്ന് 14,707.70 എന്ന നിലയിലെത്തി. ഏകദേശം 1034 ഓഹരികൾ രാവിലെ മുന്നേറി, 267 ഓഹരികൾ ഇടിഞ്ഞു. 68 ഓഹരികൾ മാറ്റമില്ലാതെ വ്യാപാരം തുടരുന്നു.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, റിലയൻസ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ് എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിക്കുന്ന ഓഹരികൾ. എച്ച്ഡിഎഫ്സി, ടിസിഎസ്, എം ആൻഡ് എം, നെസ്ലെ ഇന്ത്യ എന്നിവയാണ് സെൻസെക്സിൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ.

ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 50000ന് മുകളിൽ; ബജാജ് ഓട്ടോ, ആർ‌ഐ‌എൽ ഓഹരികൾ കുതിക്കുന്നു

 

ഇൻഡസ്ഇൻഡ് ബാങ്ക്, ബന്ദൻ ബാങ്ക്, ആർ‌ബി‌എൽ ബാങ്ക് എന്നിവയുടെ നേട്ടത്തെ തുടർന്ന് നിഫ്റ്റി ബാങ്ക് ഓഹരികൾ റെക്കോർഡ് ഉയർന്ന നേട്ടം കൈവരിച്ചു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള കരാറിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) അംഗീകാരം ലഭിച്ചതിനെത്തുടർന്ന് ജനുവരി 21 ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർ‌ഐ‌എൽ) ഓഹരി വില രണ്ട് ശതമാനം ഉയർന്നു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌എൽ) ഒരു വിഭാഗമായ റിലയൻസ് റീട്ടെയിലുമായി 2020 ഓഗസ്റ്റിൽ ബിയാനി 24,713 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടിരുന്നു. മാർക്കറ്റ് റെഗുലേറ്റർ ജനുവരി 20 ന് ഈ ഇടപാടിന് അനുമതി നൽകി.

English summary

Sensex opens above 50,000, For the first time in history, Bajaj Auto and RIL up | ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 50000ന് മുകളിൽ; ബജാജ് ഓട്ടോ, ആർ‌ഐ‌എൽ ഓഹരികൾ കുതിക്കുന്നു

Indian indices opened at record highs on January 21. Read in malayalam.
Story first published: Thursday, January 21, 2021, 9:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X