ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചു. സെന്‍സെക്സ് 1065.78 പോയിന്റ് അഥവാ 1.28 ശതമാനം ഇടിഞ്ഞ് 82180.47 ലെവലിലും നിഫ്റ്റി 353 പോയിന്റ് അഥവാ 1.38 ശതമാനം ഇടിഞ്ഞ് 25232.50 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍,തണുപ്പന്‍ മൂന്നാംപാദ ഫലങ്ങള്‍, ദുര്‍ബലമായ ആഗോള സൂചികകള്‍,രൂപയുടെ തകര്‍ച്ച, വില്പന സമ്മര്‍ദ്ദം, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റം (എഫ്ഐഐ) എന്നീ ഘടകങ്ങളാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

വില്പന സമ്മര്‍ദ്ദം വിശാല സൂചികകളേയും ബാധിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. മേഖലകളെല്ലാം തിരിച്ചടി നേരിട്ടപ്പോള്‍ റിയാലിറ്റി 5 ശതമാനവും ഓട്ടോ,ഐടി,മീഡിയ,ലോഹം, പൊതുമേഖല ബാങ്ക്, ഫാര്‍മ,ഓയില്‍ ആന്റ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1.5-2.5 ശതമാനം എന്നിങ്ങനെയും പൊഴിച്ചു. ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 10 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. മൊത്തം മൂല്യം 465.68 ലക്ഷം കോടി രൂപയില്‍ നിന്നും 455.72 ലക്ഷം കോടി രൂപയിലേയ്ക്ക് കൂപ്പുകുത്തി.
ഇടിവ് നേരിട്ട ഓഹരികള്‍
എറ്റേര്‍ണല്‍, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, ജിയോ ഫിനാന്‍ഷ്യല്‍ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ കനത്ത ഇടിവ് നേരിട്ടത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഉയര്‍ന്നു. മൂന്നാംപാദ ഫലങ്ങള്‍ പ്രതീക്ഷിച്ച തോതിലെത്താതിനെത്തുടര്ന്ന് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (ഭെല്‍)4 ശതമാനവും സിഎഫ്ഒ രാജിവച്ചതിനെത്തുടര്ന്ന ഓല ഇലക്ട്രിക്ക് മൊബിലിറ്റി 8 ശതമാനവും ബ്ലോക്ക് ഡീലിനെ തുടര്‍ന്ന് ആദിത്യ ബിര്‍ള ഫാഷന്‍ 6 ശതമാനവും എല്‍ടിഐ മൈന്‍ഡ് ട്രീ 7 ശതമാനവും ദീപക് നൈട്രേറ്റ് 4 ശതമാനവും നഷ്ടം നേരിട്ടു. അതേസമയം ഹിന്ദുസ്ഥാന്‍ സിങ്ക് 3 ശതമാനം ഉയര്‍ന്നു.
ആദിത്യ ബിര്‍ള ഫാഷന്‍, ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, പ്രജ് ഇന്‍ഡസ്ട്രീസ്, ലോധ ഡെവലപ്പര്‍, സീ എന്റര്‍ടൈന്‍മെന്റ്, ന്യൂജെന്‍ സോഫ്റ്റ്വെയര്, റിലാക്സോ ഫുട്വെയര്, നെറ്റ്വര്‍ക്ക് 18, തേജസ് നെറ്റ്വര്‍ക്ക്സ്, എന്‍സിസി, ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍, ഇനോക്സ് വിന്‍ഡ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ജ്യോതി ലാബ്സ്, കോഹന്‍സ് ലൈഫ്, കോണ്‍കോര്‍ഡ് ബയോടെക് എന്നിവയുള്‍പ്പെടെ 700-ലധികം ഓഹരികളാണ് 52-ആഴ്ചയിലെ താഴ്ന്ന നിലയിലെത്തിയത്.
ഇനിയെന്ത്?
ആഗോള വ്യാപാരസംഘര്‍ഷങ്ങള്‍ കാരണം കരടികള്‍ പിടിമുറുക്കിയതായി എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ നിരീക്ഷിക്കുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്പന ശക്തമായതോടെ പിന്തുണ മേഖലകള്‍ ഒന്നൊന്നായി തകര്‍ക്കപ്പെട്ടു. ഹ്രസ്വകാല പ്രവണത ദുര്‍ബലമാണ്. സൂചകങ്ങള്‍ ബെയറിഷ് ക്രോസോവറില്‍ തുടരുകയും ഓവര്‍സോള്‍ഡ് സോണിലേയ്ക്ക് അടുക്കുകയും ചെയ്യുന്നു.
പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി 200-ഡിഎംഎയിലേയ്ക്ക് അടുക്കുകയാണ്. 25,100-25150 ലെവലുകള്‍ പിന്തുണയാകുമെന്നാണ് വിലയിരുത്തല്‍. ഈ ലെവല്‍ നിലനിര്‍ത്തുന്ന പക്ഷം ഒരു നിഫ്റ്റി ശക്തി വീണ്ടെടുക്കാന്‍ സാധ്യതയുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
