വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് ഫെബ്രുവരി 24 തിങ്കളാഴ്ച, ഇന്ത്യൻ ഓഹരി വിപണി സൂചികയായ സെൻസെക്സ് 800 പോയിന്റിലധികം വീണു. തുടർച്ചയായ അഞ്ചാം സെഷനിലാണ് ഈ വീഴ്ച സംഭവിച്ചത്. ആഗോള സൂചനകൾ ദുർബലമായതിനാലും, യു.എസും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം ഇതിനു കാരണമായി. പൊതുവേ ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ നയത്തെ തുടർന്ന് ഓഹരി വിപണിക്ക് കാര്യമായ വീഴ്ചകളാണ് സമീപ നാളുകളായി സംഭവിക്കുന്നത്.
സെൻസെക്സ് 74,893.45 ൽ വ്യാപാരം ആരംഭിച്ച് 817 പോയിന്റ് ഇടിഞ്ഞ് 74,493.97 ലെത്തി. കഴിഞ്ഞ തവണ നിഫ്റ്റി 50 വ്യാപാരം അവസാനിച്ചത് 22,795.90ലാണ്. എന്നാൽ ഒരു ശതമാനത്തിലധികം ഇടിവോടെ അത് 22,548.35 ലെത്തി.
ഇന്ന് രാവിലെ 11:05 ഓടെ സെൻസെക്സ് 798 പോയിന്റ് അഥവാ 1.06 ശതമാനം ഇടിഞ്ഞ് 74,512.64 ലും നിഫ്റ്റി 50 235 പോയിന്റ് അഥവാ 1.03 ശതമാനം ഇടിഞ്ഞ് 22,560.70 ലും എത്തി.
ഇന്ത്യൻ ഓഹരി വിപണി തകരുന്നതിൻ്റെ 5 പ്രധാന കാരണങ്ങൾ.....
1. വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ കാരണം യു.എസും മറ്റു സാമ്പത്തിക ശക്തികളും തമ്മിലുള്ള വ്യാപാര യുദ്ധം പുറപ്പെടുവിക്കുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. മാത്രമല്ല ഇത് ആഗോള സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ ഭയപ്പെടുന്നു.
2. വൻതോതിലുള്ള എഫ്.പി.ഐ വിൽപ്പന
ഉയർന്ന വിപണി മൂല്യനിർണ്ണയം, യുഎസ് ബോണ്ട് ആദായ വർദ്ധനവ്, സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ എന്നീ പ്രതിസന്ധികൾ നിലനിൽക്കെ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐകൾ) ഇന്ത്യൻ ഓഹരികൾ വൻതോതിൽ വിറ്റഴിച്ചുവരികയാണ്.
ഫെബ്രുവരിയിൽ ഇതുവരെ ഏകദേശം 37,000 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ എഫ്.പി.ഐകൾ ക്യാഷ് മാർക്കറ്റിൽ വിറ്റഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024 ഒക്ടോബർ മുതൽ മൊത്തം 3 ലക്ഷം കോടിയിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികളാണ് വിറ്റത്.

3. ചൈനയാണോ ഇന്ത്യൻ ഓഹരിയെ സ്വാധീനിക്കുന്നത്?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനീസ് ഓഹരി വിപണി താരതമ്യേന മികച്ച വളർച്ച പ്രകടമാവുന്നു. ഇത് ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയാവുന്നു. മാത്രമല്ല ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്ന് ചൈനീസ് വിപണിയിലേക്ക് പണമൊഴുക്കും നടക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനീസ് സർക്കാർ തങ്ങളുടെ ഓഹരി വിപണിയെയും സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്നതിനായി നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
4. മാക്രോ ഇക്കണോമിക് ജിട്ടറുകൾ
കഴിഞ്ഞ വർഷം ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് ഉയരങ്ങളിലെത്തിയിരുന്നു. എന്നിരുന്നാലും, നിലവിൽ സാമ്പത്തിക മാന്ദ്യം പ്രകടമാവുന്നു. സമീപകാല മാക്രോ ഇക്കണോമിക് ഡാറ്റയും പ്രമുഖ ഏജൻസികളിൽ നിന്നുള്ള പുതുക്കിയ കണക്കുകളും ഇത് വ്യക്തമാക്കുന്നു.
മൂഡീസ് അനലിറ്റിക്സ് പറയുന്നത് അനുസരിച്ച്- യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി താരിഫും ആഗോള ഡിമാൻഡിലെ കുറവുമെല്ലാം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2024 ൽ രേഖപ്പെടുത്തിയ 6.6 ശതമാനത്തിൽ നിന്ന് 2025 ൽ 6.4 ശതമാനമായി കുറയും. ഇത് രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കും.
5. വളർച്ച-പണപ്പെരുപ്പവും യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന ചർച്ചകളും
അമേരിക്കയുടെ സാമ്പത്തിക വളർച്ച മിതമായ നിലയിലാണെങ്കിലും, പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നത് പ്രതിസന്ധിയിലേക്ക് നയിക്കും. പണപ്പെരുപ്പവും ദുർബലമാകുന്ന വളർച്ചയും തമ്മിലുള്ള ഈ ബന്ധം ആഗോള വിപണികൾക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നു.
യുഎസ് ഉപഭോക്തൃ വില സൂചിക (സി.പി.ഐ) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ 0.5 ശതമാനം അഥവാ 50 ബേസിസ് പോയിന്റ് ഉയർന്ന് 3 ശതമാനത്തിലെത്തി.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ജനുവരി 28-29 തീയതികളിൽ നടന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ (FOMC) യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ക്രമീകരിക്കുന്നതിൽ ജാഗ്രത പുലർത്തുന്നുവെന്നും , എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനു മുമ്പ് പണപ്പെരുപ്പത്തിൽ കൂടുതൽ പുരോഗതി കൈവരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ഊന്നിപ്പറഞ്ഞു.
യുഎസിൽ, ദീർഘകാല പണപ്പെരുപ്പ പ്രതീക്ഷകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ, ഫെഡ് റിസർവ്വ് പ്രതീക്ഷിക്കുന്ന നിരക്ക് കുറയാൻ സാധ്യതയില്ല. ഇത് യുഎസ് ഓഹരി വിപണികളെയും സാരമായി ബാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications