തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 200ലേറെ പോയന്റ് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,412ലെത്തി. ഐസിഐസിഐ ബാങ്ക്, ആർഐഎൽ, ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികൾ കുതിപ്പ് തുടർന്നതോടെ ബിഎസ്‌ഇ സെൻസെക്സ് 269 പോയിൻറ് ഉയർന്ന് 40,434.83 എന്ന നിലയിലെത്തി.
രാവിലെ 10:15 ന് സെൻസെക്സ് 186 പോയിൻറ് ഉയർന്ന് 40,351 എന്ന നിലയിലും നിഫ്റ്റി 50 62 പോയിന്റ് ഉയർന്ന് 11,953 ലും എത്തി. എൻഎസ്‌ഇ നിഫ്റ്റി 75.85 പോയിൻറ് ഉയർന്ന് 11,966.45 ലെത്തി. ഇത് 12,000 പോയിന്റിന് അടുത്തെത്തിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

മെറ്റൽ ഓഹരികളായ ഹിൻഡാൽകോയ്ക്ക് 5.3 ശതമാനം, ടാറ്റാ സ്റ്റീൽ 4.7 ശതമാനം, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്ക് 4.4 ശതമാനം വീതം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വൊഡാഫോൺ ഐഡിയ ഓഹരിൾ 7.2 ശതമാനം വർധനവുണ്ടാക്കിയതായി കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. ഭാരതി ഇൻഫ്രാടെൽ, ബജാജ് ഫിൻസെർവ്, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയും മികച്ച മുന്നേറ്റം നടത്തുന്നുണ്ട്.
ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്‌ബിഐ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്സിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. യെസ് ബാങ്ക്, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, എച്ച്യുഎൽ എന്നീ ഓഹരികൾ ഇന്ന് നഷ്ടം രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സെഷനിൽ സെൻസെക്സ് 35.98 പോയിന്റ് അഥവാ 0.09 ശതമാനം ഉയർന്ന് 40,165.03 എന്ന നിലയിലെത്തി. നിഫ്റ്റി 13.15 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 11,890.60 എന്ന നിലയിലെത്തുകയും ചെയ്തു.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
