ഇന്ത്യൻ ആഭ്യന്തര സൂചികകൾ റെക്കോർഡ് ഉയരങ്ങൾ താണ്ടി. സെൻസെക്സ് 70,000 പോയിന്റും നിഫ്റ്റി 21,000 പോയിന്റിലും എത്തി. സെൻസെക്സിന്റെ മുന്നേറ്റം നോക്കിയാൽ 10,000 പോയിന്റ് ഉയരാൻ വേണ്ടി വന്നത് 2 വർഷവും 2 മാസവും 2021 സെപ്റ്റംബർ 24 ന് 60,000 പോയിന്റിലെത്തിയ നിഫ്റ്റി 2023 ഡിസംബർ 11 നാണ് സെൻസെക്സ് 70,000 പോയിന്റ് തൊട്ടത്.
2 വർഷം 2 മാസം കൊണ്ട് സെൻസെക്‌സ് കുതിച്ചുയർന്നപ്പോൾ വിവിധ ബിസിനിസ് ഗ്രൂപ്പുകൾ ആകെ വിപണി മൂല്യത്തിൽ വലിയ കൂട്ടിച്ചേർക്കലുകൾ നടത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഹൗസായ ടാറ്റ ഗ്രൂപ്പ് തന്നെയാണ്.
ടാറ്റ ഗ്രൂപ്പ്
ടാറ്റ ഗ്രൂപ്പിൽ നിന്ന് തുടങ്ങാം, എൻ ചന്ദ്രശേഖരൻ നയിക്കുന്ന ഗ്രൂപ്പ് കമ്പനികൾ 2021 സെപ്തംബർ 24 മുതൽ ഏകദേശം 6 ലക്ഷം കോടി രൂപയാണ് വിപണി മൂല്യത്തിൽ കൂട്ടിച്ചേർത്തത്. 25 ശതമാനം ലാഭത്തോടെ ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം 29.3 ലക്ഷം കോടി രൂപയായി. ലിസ്റ്റ് ചെയ്ത 26 കമ്പനികളിൽ ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഇതേ കാലയളവിൽ 227 ശതമാനം റിട്ടേൺ ഉണ്ടാക്കി.

രണ്ടാമത് അദാനി ഗ്രൂപ്പ്
അടുത്തത് അദാനി ഗ്രൂപ്പാണ്. ഇക്കാലയളവിനിടെയിൽ ഹിൻഡൻബർഗ് വെടിപൊട്ടിച്ചെങ്കിലും അദാനി ഗ്രൂപ്പിന്റെ പരിക്കുകൾ ഭേദപ്പെട്ട് വരികയാണ്. ലിസ്റ്റുചെയ്ത 10 കമ്പനികൾ ചേർന്ന് നിക്ഷേപകരുടെ സമ്പത്തിലേക്ക് 4.3 ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. 42 ശതമാനം മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് നടത്തിയത്.
അദാനി കമ്പനികളൊന്നും നെഗറ്റീവ് റിട്ടേൺ നൽകിയില്ലെന്ന് മാത്രമല്ല അദാനി പവർ ഏറ്റവും വലിയ റിട്ടേൺ ജനറേറ്റുമായി. ഓഹരി വില അഞ്ച് മടങ്ങിലധികമാണ് വർധിച്ചത്. അദാനി ഗ്രപ്പിന്റെ വിപണി മൂല്യം 14.4 ലക്ഷം കോടി രൂപയായി.
മറ്റു സ്ഥാനങ്ങൾ
സുനിൽ മിത്തലിന്റെ ഭാരതി ഗ്രൂപ്പാണ് മൂന്നാം സ്ഥാനത്ത്. ഭാരതിഎയർടെല്‍ 3.3 ലക്ഷം കോടി രൂപ കൂട്ടിച്ചേർത്ത് വിപണി മൂല്യം 12.2 ലക്ഷം കോടിയാക്കി ഉയർത്തി. 9 ലിസ്റ്റഡ് കമ്പനികളുള്ള മുരുഗപ്പ ഗ്രൂപ്പ് നാലാമതും ആദിത്യ ബിർള അഞ്ചാം സ്ഥാനത്തുമാണ്. മുകേഷ് അംബാനി ഗ്രൂപ്പ് വിപണി മൂല്യം18.6ലക്ഷം കോടി രൂപയാക്കി ഉയർത്തി.
ഇക്കാലയളവിൽ 40000 കോടി രൂപ മാത്രാമണ് റിലയൻസിന് കൂട്ടിച്ചേർക്കാനായത്. 60,000 കോടിയാണ് ബാജാജ് ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ വർധനവുണ്ടായത്. 10.10 കോടി രൂപയാണ് നിലവിലെ മൂല്യം. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും ബജാജ് ഗ്രൂപ്പും കഴിഞ്ഞ 2.2 വർഷത്തിനുള്ളിൽ അണ്ടർ പെർഫോർമറായിരുന്നു എന്ന കാര്യം ശ്രദ്ധിക്കണം.
100% റിട്ടേൺ
ഒമ്പത് ലിസ്റ്റഡ് കമ്പനികളുമായി മുരുഗപ്പ നിക്ഷേപകരുടെ സമ്പത്തിലേക്ക് 1.8 ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. 119 ശതമാനമാണ് റിട്ടേൺ. 2020-ൽ മുരുഗപ്പ ഗ്രൂപ്പ് സ്വന്തമാക്കിയ സിജി പവർ കഴിഞ്ഞ 2.2 വർഷത്തിനിടയിലെ സമ്പത്ത് സൃഷ്ടിക്കുന്നതിൽ മുന്നിട്ട് നിന്നു. ഓഹരി 375 ശതമാനം റിട്ടേൺ നൽകി. നിക്ഷേപകരുടെ സമ്പത്തിൽ 54,000 കോടി രൂപ വർധിച്ചു.
മുരുഗപ്പയെ കൂടാതെ മറ്റ് നാല് ഗ്രൂപ്പുകളും 100 ശതമാനം വരുമാനം ഉണ്ടാക്കി. വേണു ശ്രീനിവാസന്റെ ടിവിഎസ് ഗ്രൂപ്പ്, വരുൺ ബിവറേജസ്, ദേവയാനി ഇന്റർനാഷണൽ എന്നീ രണ്ട് ലിസ്‌റ്റഡ് കമ്പനികളുമായി രവി ജയ്പുരിയ ഗ്രൂപ്പ് എന്നിവർ യഥാക്രമം 226 ശതമാനം, 204 ശതമാനം റിട്ടേൺ ഉണ്ടാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications