ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കുതിപ്പ്. ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. രാവിലെ 09:16ന് സെൻസെക്സ് 386.55 പോയിൻറ് അഥവാ 0.97% ഉയർന്ന് 40265.50ൽ എത്തി. നിഫ്റ്റി 110.60 പോയിൻറ് അഥവാ 0.94% ഉയർന്ന് 11849.50 ൽ എത്തി. ഏകദേശം 725 ഓഹരികൾ മുന്നേറി, 235 ഓഹരികൾ ഇടിഞ്ഞു, 45 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റി 50 സൂചികയിലെ മികച്ച 5 നേട്ടങ്ങൾ ഐടി ഓഹരികളാണ് നയിക്കുന്നത്. ടിസിഎസാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ് എന്നിവ 3 ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിൽ ഉയർന്നു. ബിഎസ്ഇ സെൻസെക്സിൽ ബജാജ് ഓട്ടോ, പവർഗ്രിഡ്, ഒൻജിസി, ഏഷ്യൻ പെയിന്റ്, ടൈറ്റാൻ എന്നിവയാണ് നഷ്ടത്തിൽ വ്യാപാരം നടത്തുന്നത്.
2020 ഒക്ടോബർ 13 ന് നടക്കാനിരിക്കുന്ന യോഗത്തിൽ കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരിച്ചുവാങ്ങാനുള്ള നിർദ്ദേശം ബോർഡ് ഡയറക്ടർമാർ പരിഗണിക്കുന്നതിനാൽ ഇന്ന് വിപ്രോ ഓഹരി വില 4 ശതമാനം ഉയർന്നു. ആർബിഎൽ ബാങ്ക് ഓഹരി വിലയും ഇന്ന് രണ്ട് ശതമാനം ഉയർന്നു. ഇന്ത്യൻ രൂപ ഇന്ന് 73.33 എന്ന നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
