ബാങ്കുകളുടെ മികച്ച നേട്ടവും റിലയൻസ് ഇൻഡസ്ട്രീസിന്റെ കുതിപ്പും ഇന്ന് ഓഹരി വിപണിയിൽ വൻ നേട്ടത്തിന് കാരണമായി. ചൈന-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ശുഭ സൂചനകളെ തുടർന്ന് ഏഷ്യൻ വിപണികളിൽ പൊതുവെ ഇന്ന് സ്ഥിതി മെച്ചപ്പെട്ടു. ബിഎസ്ഇ സെൻസെക്സ് 411 പോയിൻറ് അഥവാ ഒരു ശതമാനം ഉയർന്ന് 41,575 എന്ന നിലയിലെത്തി. എൻഎസ്‌ഇ നിഫ്റ്റി 119 പോയിൻറ് അഥവാ 0.98 ശതമാനം ഉയർന്ന് 12,245 ൽ പോയിന്റിലാണ് ക്ലോസ് ചെയ്തത്. എന്നിരുന്നാലും ഈ ആഴ്ചയിൽ രണ്ട് സൂചികകളും 0.2 ശതമാനം വീതം കുറഞ്ഞു.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.85 ശതമാനം ഉയർന്നതോടെ വിശാലമായ വിപണി സൂചികകളും ഉയർന്നു. നിഫ്റ്റി സ്‌മോൾകാപ്പ് 100 സൂചികയും 1.28 ശതമാനം ഉയർന്നു. മേഖലാ സൂചികകളിൽ, ബാങ്കിംഗ്, നിഫ്റ്റി ബാങ്ക് എന്നിവ 1.3 ശതമാനം വീതം ഉയർന്നു. നിഫ്റ്റി പിഎസ്‌യു ബാങ്ക് മൂന്ന് ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് ഒരു ശതമാനവും ഉയർന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്കും റിയൽറ്റിയും ഒരു ശതമാനത്തിലധികം ഉയർന്നു.

കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഭാരത് പെട്രോളിയം കോര്പ്, എസ്ബിഐ, പവർ ഗ്രിഡ് എന്നിവ 3.5 ശതമാനം വരെ ഉയർന്നു. എന്നാൽ യെസ് ബാങ്ക്, വിപ്രോ, ഭാരതി ഇൻഫ്രാടെൽ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 1.44 ശതമാനം വരെ ഇടിഞ്ഞു. ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരികൾ 15 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 417.90 രൂപയിലെത്തി.
ക്രെഡിറ്റ് കമ്മിറ്റി (CoC) എയർലൈനിനായി പുതിയ പ്രാരംഭ ബിഡ്ഡുകൾ തേടുമെന്ന് കമ്പനി വെളിപ്പെടുത്തിയതിനെത്തുടർന്ന് ജെറ്റ് എയർവെയ്‌സ് ഓഹരികൾ വീണ്ടും ഒരു അപ്പർ സർക്യൂട്ടിൽ എത്തി. യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയെ തുടർന്ന് പ്രധാന ഏഷ്യൻ സൂചികകളെല്ലാം തന്നെ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. എന്നാൽ ജപ്പാനിലെ നിക്കി 225 സൂചിക 0.4 ശതമാനം ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
