ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 479.68 പോയിൻറ് അഥവാ 1.26 ശതമാനം ഉയർന്ന് 38,623.70 ൽ എത്തി. എൻഎസ്‌ഇ നിഫ്റ്റി 170.50 പോയിൻറ് അഥവാ 1.53 ശതമാനം ഉയർന്ന് 11,303.30ൽ ക്ലോസ് ചെയ്തു. ഇതോടെ, വിപണികൾ ഒരു മാസത്തിലെ ഏറ്റവും വലിയ ഒരു ദിവസത്തെ നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 1.99 ശതമാനം മുന്നേറി, ആറുമാസത്തിനുള്ളിൽ ഏറ്റവും വലിയ ഏകദിന നേട്ടമാണ് ഇന്ന് കൈവരിച്ചത്. നിഫ്റ്റി ബാങ്ക് ഓഹരികൾ 1.07 ശതമാനം ഉയർന്നു. എല്ലാ മേഖലാ സൂചികകളും ഇന്ന് ഉയർന്ന നേട്ടം കൈവരിച്ചു. മെറ്റലും ഫാർമയുമാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ ഐടി ഓഹരികൾ കുതിച്ചുയർന്നു.

വേദാന്ത, ഹിൻഡാൽകോ, സൺ ഫാർമ, സീ എന്റർടൈൻമെന്റ്, ടാറ്റാ സ്റ്റീൽ എന്നിവയാണ് 50 സ്‌ക്രിപ്റ്റ് സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 6.48 ശതമാനത്തിനും 7.98 ശതമാനത്തിനും ഇടയിൽ നേട്ടം കൈവരിച്ചു. യെസ് ബാങ്കും ഐടിസിയും മാത്രമാണ് നിഫ്റ്റി 50 സൂചികയിൽ പിന്നിലായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് സെൻസെക്‌സിന്റെ നേട്ടത്തിന് ഇന്ന് കൂടുതൽ സംഭാവന നൽകിയത്.
വോഡഫോൺ ഐഡിയ 3000 കോടി രൂപ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് സ്പെക്ട്രം കുടിശ്ശികയായി നൽകിയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ കുത്തനെ ഉയർന്നു. എൻഎസ്‌ഇയിൽ 5.80 ശതമാനം ഉയർന്നു. 1,238 ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1,164 ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
