ഓഹരി വിപണിയിൽ ഇന്ന് നേട്ടം; നിഫ്റ്റി 10,000 ന് മുകളിൽ, സെൻസെക്സ് 700 പോയിന്റുകൾ മുന്നേറി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സൂചികകൾ ഇന്ന് രണ്ട് ശതമാനം ഉയർന്നു. ധനകാര്യ ഓഹരികളുടെയും റിലയൻസ് ഇൻഡസ്ട്രീസിന്റെയും കുതിപ്പിലാണ് ഇന്ന് വിപണി മികച്ച നേട്ടം കൈവരിച്ചത്. ടെൽകോമുകൾക്ക് നിർദേശങ്ങൾ പരിഗണിക്കാൻ സുപ്രീംകോടതി (ടെലികോം വകുപ്പിന്) കൂടുതൽ സമയം അനുവദിച്ചതിനെ തുടർന്നാണ് നേട്ടം. അടുത്ത വാദം ജൂലൈ മൂന്നാം വാരത്തിൽ നടക്കും. അതേസമയം, സാമ്പത്തിക രേഖകൾ സമർപ്പിക്കാൻ ടെൽകോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

സെൻസെക്സ് 700 പോയിന്റ് ഉയർന്ന് 34,208 ലും നിഫ്റ്റി 210 പോയിന്റ് ഉയർന്ന് 10,092 ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകളുമായി ബ്രോഡർ മാർക്കറ്റുകൾ യഥാക്രമം 1.2 ശതമാനവും 1.5 ശതമാനവും ഉയർന്നു. ഓഹരികളിൽ ബജാജ് ഫിൻ‌സെർവ്, കോൾ ഇന്ത്യ, ബജാജ് ഫിനാൻസ്, സീ, വേദാന്ത എന്നിവ നിഫ്റ്റി സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചപ്പോൾ എച്ച്‌യു‌എൽ, ടി‌സി‌എസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.

 

രാകേഷ് ജുൻജുൻവാല സെബി നിരീക്ഷണത്തിൽ; കാരണം കാണിക്കൽ നോട്ടീസ് അയച്ചുരാകേഷ് ജുൻജുൻവാല സെബി നിരീക്ഷണത്തിൽ; കാരണം കാണിക്കൽ നോട്ടീസ് അയച്ചു

ഓഹരി വിപണിയിൽ ഇന്ന് നേട്ടം; നിഫ്റ്റി 10,000 ന് മുകളിൽ, സെൻസെക്സ് 700 പോയിന്റുകൾ മുന്നേറി

നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് എന്നിവരുടെ നേതൃത്വത്തിലുള്ള മിക്ക മേഖലകളും 3.5 ശതമാനം വീതം ഉയർന്നു. നിഫ്റ്റി മെറ്റലും ഇന്ന് മൂന്ന് ശതമാനം നേട്ടം കൈവരിച്ചു. അതേസമയം, നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി എന്നിവ അര ശതമാനം ഉയർന്നു.

വാണിജ്യ ഖനനത്തിനായി പ്രധാനമന്ത്രി മോദി 41 കൽക്കരി ഖനികൾ ലേലത്തിന് വച്ചതോടെ കോൾ ഇന്ത്യ ഓഹരികൾ ആറ് ശതമാനത്തിലധികം ഉയർന്നു. എജിആർ വാദം സുപ്രീം കോടതി മാറ്റിവച്ചതിനെത്തുടർന്ന് ഭാരതി എയർടെലും വോഡാഫോൺ ഐഡിയയും നഷ്ടം രേഖപ്പെടുത്തി. കമ്പനിയെക്കുറിച്ച് അനിൽ അഗർവാളിന്റെ നല്ല അഭിപ്രായത്തിൽ ഭെൽ 17 ശതമാനം ഉയർന്ന് 4 മാസത്തെ ഉയർന്ന നിലയിലെത്തി.

ഓഹരി വിപണിയെ ഇന്ന് നഷ്ടത്തിലേയ്ക്ക് നയിച്ചത് ഈ അഞ്ച് ഘടകങ്ങൾഓഹരി വിപണിയെ ഇന്ന് നഷ്ടത്തിലേയ്ക്ക് നയിച്ചത് ഈ അഞ്ച് ഘടകങ്ങൾ

English summary

Sensex rose 700 points, Nifty ends above 10,000 | ഓഹരി വിപണിയിൽ ഇന്ന് നേട്ടം; നിഫ്റ്റി 10,000 ന് മുകളിൽ, സെൻസെക്സ് 700 പോയിന്റുകൾ മുന്നേറി

Indian indices were up 2% today. Read in malayalam.
Story first published: Thursday, June 18, 2020, 15:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X