തുടർച്ചയായ അഞ്ചാം ദിവസവും സെൻസെക്സും നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. കൊറോണ വൈറസ് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ നിക്ഷേപകർ അപകടകരമായ ആസ്തികൾ ഒഴിവാക്കുന്നതാണ് ഇന്നും തുടർച്ചയായ അഞ്ചാം സെഷനിൽ ഇക്വിറ്റി സൂചികകൾ ഇടിയാൻ കാരണം. ബിഎസ്‌ഇ സെൻസെക്സ് സൂചിക 143 പോയിൻറ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 39,746 ലെത്തി. എൻഎസ്‌ഇ നിഫ്റ്റി 45 പോയിൻറ് അഥവാ 0.39 ശതമാനം താഴ്ന്ന് 11,633 എന്ന നിലയിലെത്തി. ബാങ്കിംഗ്, റിയൽറ്റി ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
ഈ മാസം ആദ്യം നടന്ന കേന്ദ്ര ബജറ്റിന് ശേഷം വിപണി കുത്തനെ ഇടിഞ്ഞത് ഈ ആഴ്ച്ചയാണ്. ഒഎൻജിസി, എച്ച്‌സിഎൽ ടെക്, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്പ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ഈ ഓഹരികൾ 3.03 ശതമാനം വരെ ഇടിഞ്ഞു. എൻഎസ്‌ഇയിൽ, നിഫ്റ്റി എഫ്‌എംസിജിയും ഫാർമയും ഒഴികെ മറ്റെല്ലാ ഉപ സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി പിഎസ്‌യു ബാങ്കും റിയൽറ്റിയും 2.42 ശതമാനം ഇടിഞ്ഞു.

2019 ഒക്ടോബർ-ഡിസംബർ കാലയളവിൽ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ കാര്യമായ മാറ്റമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രവചനത്തെ തുടർന്ന് വിപണിയിൽ പങ്കെടുക്കുന്നവരും ജാഗ്രത പാലിച്ചു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇത് 4.5 ശതമാനമാണ് വളർച്ച. ആറ് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ വളർച്ചാ നിരക്കാണിത്. മൂന്നാം പാദ സാമ്പത്തിക വളർച്ചാ വെള്ളിയാഴ്ച പുറത്തു വരും.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്‌ഒ) 2019-20 സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം മുമ്പ് 6.1 ശതമാനത്തിൽ നിന്ന് 5.0 ശതമാനമായി കുറച്ചു.
കൊറോണ വൈറസ് അടുത്ത ദിവസങ്ങളിൽ ചൈനയ്‌ക്കപ്പുറത്തേക്ക് കൂടുതൽ വ്യാപിച്ചു. കൂടുതൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥർ ബുധനാഴ്ച അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും വിപണി തകരാൻ കാരണമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
