തുടർച്ചയായി മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകളിൽ ഇടിവ്. സെൻസെക്സ് 297.50 പോയിൻറ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 41163.76 പോയിന്റിൽ എത്തി. നിഫ്റ്റി 88 പോയിൻറ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 12,126.50ൽ ക്ലോസ് ചെയ്തു. യെസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ്, സൺ ഫാർമ എന്നിവയ്ക്കാണ് നിഫ്റ്റിയിൽ ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഒഎൻജിസി, വേദാന്ത, എൻടിപിസി, ബജാജ് ഫിനാൻസ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
മെറ്റൽ ഒഴികെ മറ്റെല്ലാ ഓഹരി സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക്, ഇൻഫ്ര, ഫാർമ, ഐടി, ഊർജ്ജം എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ആഗോള ഓഹരി വിപണിയിൽ, യൂറോപ്യൻ ഓഹരികൾ റെക്കോർഡ് നേട്ടം കൈവരിച്ചു.

നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.4 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി എനർജി, നിഫ്റ്റി ഫാർമ എന്നിവ 0.9 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ബാങ്കിനും 0.8 ശതമാനം നഷ്ടം നേരിട്ടു. എഫ്എംസിജി, ഐടി സൂചികകൾ 0.4 ശതമാനം വീതം കുറഞ്ഞു. അതേസമയം, നിഫ്റ്റി മെറ്റൽ 0.8 ശതമാനവും നിഫ്റ്റി മീഡിയ 0.05 ശതമാനവും മുന്നേറി.
ബ്രിക്ക് വർക്ക് റേറ്റിംഗിന്റെ റേറ്റിംഗ് തരംതാഴ്ത്തലിന് ശേഷം യെസ് ബാങ്ക് ഓഹരി വില 4 ശതമാനത്തിലധികം ഇടിഞ്ഞു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
