വർദ്ധിച്ചുവരുന്ന യുഎസ്-ചൈന പിരിമുറുക്കങ്ങൾ ആഗോള സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഇല്ലാതാക്കിയതോടെ ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് നഷ്ടം കനത്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ രാജ്യത്ത് ഇന്ന് മുതൽ രണ്ടാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടിയതും വിപണിയെ ബാധിച്ചു. ബിഎസ്‌ഇ സെൻസെക്സ് 2,002 പോയിൻറ് കുറഞ്ഞ് 31,715 ലും നിഫ്റ്റ സൂചിക 566 പോയിൻറ് കുറഞ്ഞ് 9,293 ലും ക്ലോസ് ചെയ്തു.
യുഎസ് - ചൈന
കൊറോണ വൈറസ് ബാധ ലോകം മുഴുവൻ വ്യാപിപ്പിച്ചതിന് പ്രതികാരം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ചൈനയ്‌ക്കെതിരെ താരിഫ് വർദ്ധനവ് ഭീഷണിയും ട്രംപ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഏഷ്യൻ വിപണികളിൽ മൊത്തത്തിൽ ഇടിവ് പ്രകടമായി.
ലോക്ക്ഡൌൺ നീട്ടി
കുറഞ്ഞ അപകടസാധ്യതയുള്ള മേഖലകളിലെ ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനൊപ്പം ഇന്ത്യ മെയ് 4 ന് ശേഷവും രാജ്യവ്യാപകമായി കൊറോണ വൈറസ് ലോക്ക്ഡൌൺ നീട്ടിയതും വിപണിയിൽ തിരിച്ചടിയ്ക്ക് കാരണമായി. എന്നാൽ യാത്രകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ ഹാളുകൾ എന്നിവ പൂർണമായും നിരോധിച്ചിരിക്കുകയാണ്. നിഫ്റ്റിയിൽ 11 വർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണ് കഴിഞ്ഞ മാസം കൈവരിച്ചത്. ഏപ്രിലിൽ 14 ശതമാനം നേട്ടമുണ്ടായതിന് ശേഷമാണ് മെയ് മാസത്തിലെ തുടക്കം. ഈ വർഷം ഇതുവരെ സൂചിക 23 ശതമാനം ഇടിഞ്ഞു.
ബാങ്ക് ഓഹരികൾ
നിഫ്റ്റി ബാങ്കും നിഫ്റ്റി ഫിൻ സർവീസസും ഇന്ന് എട്ട് ശതമാനം വീതം ഇടിവാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തിയെന്നും ഇതിനകം തന്നെ 123 ബില്യൺ ഡോളറിന്റെ കിട്ടാക്കടം ബാങ്കുകളിൽ ഉണ്ടെന്നും ലോക്ക്ഡൌണിന് ശേഷം ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സർക്കാരും ബാങ്കിംഗ് വൃത്തങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ബാങ്ക് ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടത്. ഐസിഐസിഐ ബാങ്കിനാണ് 10.5 ശതമാനം ഇടിവ് നേരിട്ടത്. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി എന്നിവയ്ക്ക് 10 ശതമാനം വീതം നഷ്ടമുണ്ടായി.
റിലയൻസ് ഇൻഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും മൂല്യവത്തായ കമ്പനി വ്യാഴാഴ്ച 11 വർഷത്തിനിടയിലെ ഏറ്റവും മോശം ലാഭം രേഖപ്പെടുത്തിയെതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലെയ്ക്ക് നിന്ന് 750 മില്യൺ ഡോളർ നിക്ഷേപം റിലയൻസ് ജിയോയിൽ നടത്തുമെന്ന് കമ്പനി ഇന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ എന്നിവ നിഫ്റ്റി 50 സൂചികയിൽ ഇന്ന് നേട്ടമുണ്ടാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
