അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ വളർച്ച നിരക്ക് വെട്ടിക്കുറയ്ക്കുകയും മാന്ദ്യം രൂക്ഷമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തതോടെ വ്യാഴാഴ്ച ഇന്ത്യൻ ഓഹരികൾ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിലായി. സെൻസെക്സ് 27 പോയിന്റ് കുറഞ്ഞ് 34,842 ലും നിഫ്റ്റി 16 പോയിന്റ് കുറഞ്ഞ് 10,289 ലും എത്തി. അതേസമയം, നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 0.9 ശതമാനവും 0.6 ശതമാനവും ഉയർന്നു.
2020 ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച 4.5 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് ബുധനാഴ്ച വൈകുന്നേരം പ്രവചിച്ചു. ആഗോള ഉൽപാദനം ഈ വർഷം 4.9 ശതമാനമായി കുറയുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഏപ്രിലിൽ പ്രവചിച്ച 3 ശതമാനം ഇടിവിനേക്കാൾ കൂടുതലാണിത്. ഐടിസി, ഹീറോ മോട്ടോ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ഗെയിൽ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ഐഒസി, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക് എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.

നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഫാർമയും യഥാക്രമം രണ്ട് ശതമാനവും 0.8 ശതമാനവും ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് 0.4 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി എന്നിവ ഒരു ശതമാനവും നിഫ്റ്റി മെറ്റൽ 0.7 ശതമാനവും ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
