ഐടി, ബാങ്കിംഗ് ഓഹരികൾ നഷ്ട്ടത്തിലായതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 215 പോയിൻറ് കുറഞ്ഞ് 40,359ലും നിഫ്റ്റി 0.45 ശതമാനം താഴ്ന്ന് 11,914 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചികയ്ക്ക് ഇന്ന് 2 ശതമാനം നഷ്ടം നേരിട്ടു. ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയുടെ ഓഹരികൾ 2% മുതൽ 3% വരെ ഇടിവ് രേഖപ്പെടുത്തി.
ടാറ്റാ സ്റ്റീൽ 4% ഉയർന്ന് സെൻസെക്സ് സൂചികയിൽ നേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. എൻടിപിസി, പവർഗ്രിഡ്, വേദാന്ത, ഒഎൻജിസി എന്നിവ 2% മുതൽ 3% വരെ ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചിക 0.14 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾ ക്യാപ് സൂചികയിൽ നേരിയ ഇടിവുണ്ടായി. ആർബിഎൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് 6 ശതമാനം ഉയർന്നു, ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചികയിലെ രണ്ടാമത്തെ മികച്ച നേട്ടമാണിത്.

ദേവൻ ഹൌസിംഗ് ഫിനാൻസ് കോർപ്പറേഷന്റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നു. അദാനി ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി ഒരു മാധ്യമ റിപ്പോർട്ട് സൂചിപ്പിച്ചതിനെ തുടർന്നാണ് വിപണി മൂല്യം കുതിച്ചത്.
നിഫ്റ്റി എന്നത്തേയും പോലം 12,000 പോയിന്റിന് താഴെ തന്നെയാണ് ഇന്നും ക്ലോസ് ചെയ്തത്. നിഫ്റ്റി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 12,200 കടക്കുമെന്നുമാണ് ചില നീരിക്ഷകരുടെ അഭിപ്രായം. ഡോളറിന് എതിരെ 71.78 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
