രണ്ടാം ഘട്ട കൊവിഡ് -19 അണുബാധയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ ഏഷ്യൻ വിപണികൾ ഇന്ന് ഇടിവ്. ഡോവ് ഫ്യൂച്ചേഴ്സും ഇടിവ് രേഖപ്പെടുത്തി. കൊവിഡ് -19ന്റെ പുതിയ അഞ്ച് അണുബാധകൾ തിങ്കളാഴ്ച വുഹാനിൽ റിപ്പോർട്ട് ചെയ്തതായി ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് നഗരത്തിൽ കൊവിഡ് 19 കേസുകൾ പൂർണ്ണമായും കുറയുന്നത് സംബന്ധിച്ച് സംശയം ഉയർന്നിട്ടുള്ളത്. മഹാമാരി ഉത്ഭവിച്ചതായി കരുതപ്പെടുന്ന സ്ഥലമാണ് ചൈനയിലെ വുഹാൻ.
രണ്ടാം തരംഗത്തെ ഭയന്ന് നിക്ഷേപകർ ഓഹരികൾ വിറ്റതിനാൽ സെൻസെക്സ് രാവിലെ തന്നെ 405 പോയിൻറ് നഷ്ടത്തിലും നിഫ്റ്റി 105 പോയിൻറ് ഇടിവിലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യയിൽ കോവിഡ് -19 അണുബാധ 70,000 കടന്നതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇടിവ് നേരിയ തോതിൽ കുറഞ്ഞു.

ബന്ദൻ ബാങ്ക് ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് പ്രഖ്യാപിക്കുന്ന ത്രൈമാസ റിപ്പോർട്ടിനെ തുടർന്നാണ് ഓഹരികൾ ഇടിഞ്ഞത്. മാസാവസാനത്തോടെ റിഫൈനറി പ്രവർത്തനങ്ങൾ ഡിസൈൻ ശേഷിയുടെ 80 ശതമാനമായി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ ഓയിൽ ഓഹരികൾ ഉയർന്നു.
ഗോദ്‌റെജ് അഗ്രോവെറ്റിന്റെ ഓഹരികൾ രണ്ടു ശതമാനം ഉയർന്നു. കമ്പനിയുടെ അറ്റാദായം 74.58 കോടി രൂപയായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 113.69 കോടി രൂപയായിരുന്നു അറ്റാദായം. തിങ്കളാഴ്ച ശക്തമായ നേട്ടം കൈവരിച്ച ഓട്ടോ ഓഹരികളിൽ ഇന്ന് കാര്യമായ മാറ്റമില്ല. ചില ഉൽപാദന സ്ഥലങ്ങളിലും വെയർഹൌസുകളിലും ഓഫീസുകളിലും ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് കമ്പനി പറഞ്ഞതിന് ശേഷവും സെഞ്ച്വറി പ്ലൈവുഡ് കമ്പനി ഓഹരികൾ ഇടിഞ്ഞു. അതേസമയം, മിക്ക ഏഷ്യൻ വിപണികളും ഒരു ശതമാനം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications