ബെഞ്ച്മാർക്ക് സൂചികകളിൽ ഇന്ന് മികച്ച നേട്ടത്തോടെ തുടക്കം. ബാങ്കിംഗ് ഓഹരികളാണ് രാവിലെ തന്നെ മികച്ച പ്രകടനം കാഴ്ച്ച വയക്കുന്നത്. സെൻസെക്സ് 596 പോയിന്റ് നേട്ടം കൈവരിച്ചപ്പോൾ നിഫ്റ്റി 170 പോയിൻറ് മുന്നേറി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് ബാങ്കിംഗ് ഓഹരികളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. രണ്ടാമത്തെ ഉത്തേജക പാക്കേജ് സർക്കാർ അന്തിമരൂപത്തിലാക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നതിനെ തുടർന്നാണ് വിപണിയിൽ ശുഭസൂചനകൾ കണ്ടു തുടങ്ങിയത്.
വിപ്രോയിലെ ഓഹരികൾ നേരിയ തോതിൽ മുന്നേറ്റം കാഴ്ച്ച വച്ചു. കമ്പനിയുടെ ത്രൈമാസ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഗുജറാത്തിലെ അഞ്ജറിലെ പ്ലാന്റിൽ കമ്പനി ഭാഗികമായി പ്രവർത്തനം ആരംഭിച്ചതോടെ വെൽസ്പൺ കോർപ്പറേഷന്റെ ഓഹരികൾ നാല് ശതമാനം ഉയർന്നു. അരബിന്ദോ ഫാർമ, സൺ ഫാർമ, സിപ്ല എന്നിവയുടെ മികച്ച പ്രകടനം കൊണ്ട് ഫാർമ ഓഹരികൾ വീണ്ടും നേട്ടമുണ്ടാക്കി. യുപിഎൽ, ഹിൻഡാൽകോ, ശ്രീ സിമൻറ്സ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.

സീ എന്റർടൈന്മെന്റ്, മാരുതി, ഒഎൻജിസി എന്നിവയായിരുന്നു നിഫ്റ്റിയിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. തിങ്കളാഴ്ച സെൻസെക്സ് 469 പോയിൻറ് കുറഞ്ഞ് 30,690 ലും നിഫ്റ്റിക്ക് 118 പോയിൻറ് നഷ്ടപ്പെട്ട് 8,993 ലുമാണ് ക്ലോസ് ചെയ്തിരുന്നത്. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ഒരു മാസത്തിനിടെ 9.82 ശതമാനവും വർഷാരംഭം മുതൽ 26 ശതമാനവും കുറഞ്ഞു. ഇതിന് വിരുദ്ധമായി, കഴിഞ്ഞ ആഴ്ചത്തെ വ്യാപാരത്തിൽ സൂചികകൾ 11 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഡോ. ബാബാ സാഹിബ് അംബേദ്കർ ജയന്തിയുടെ ഭാഗമായി ഇന്നലെ വിപണികൾ അടച്ചിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വർദ്ധിച്ചുവരുന്ന വൈറസ് കേസുകളും ലോക്ക്ഡൌൺ കാലാവധി നീട്ടലും നിലവിലുള്ള അനിശ്ചിതാവസ്ഥയിൽ നിന്ന് വിപണി സാഹചര്യങ്ങളിൽ ചില ചാഞ്ചാട്ടത്തിന് കാരണമാകും. ആഗോളതലത്തിൽ വിപണികളുടെ പതനത്തിനും കാരണമായേക്കാം. ലോകമെമ്പാടും 19.98 ലക്ഷം കൊറോണ വൈറസ് കേസുകളും 1.26 ലക്ഷം മരണങ്ങളുമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആകെ 11,487 കേസുകളും 384 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് ഫ്യൂച്ചേഴ്സ് (ഡോവ് ജോൺസ്) 161 പോയിൻറ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 23,719 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications