ക്രിസ്മസ് അവധിയ്ക്ക് മുന്നോടിയായി ഏഷ്യൻ ഓഹരികളുടെ നേട്ടത്തെ തുടർന്ന് ഇന്ത്യൻ സൂചികകളും ഇന്ന് ഉയർന്നു. ബ്രെക്‌സിറ്റ് ഇടപാടും സാമ്പത്തിക വീണ്ടെടുക്കൽ സാധ്യതയും ആഗോള നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. ഐടി സൂചിക ഒഴികെയുള്ള എല്ലാ മേഖലകളും രാവിലെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.

രാവിലെ 9:18 ന് സെൻസെക്സ് 249 പോയിന്റ് ഉയർന്ന് 46,694 ൽ എത്തി. നിഫ്റ്റി 70 പോയിന്റ് ഉയർന്ന് 13,671 ലെത്തി. മിഡ്ക്യാപ്, സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 0.8 ശതമാനവും ഒരു ശതമാനവും ഉയർന്ന് ബെഞ്ച്മാർക്കുകളെ മറികടന്നു. നിഫ്റ്റി 50 സൂചികയിൽ ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ഗെയിൽ, ബജാജ് ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഇൻഫോസിസ്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ് എന്നിവ രാവിലെ നഷ്ടം രേഖപ്പെടുത്തി. ഇക്വിറ്റി ഇന്റലിജൻസ് ഇന്ത്യയും പൊറിഞ്ചു വെളിയത്തും കമ്പനിയുടെ ഓഹരി പങ്കാളിത്തം 4.91 ശതമാനത്തിൽ നിന്ന് 5.02 ശതമാനമായി ഉയർത്തിയതിന് ശേഷം ഓറിയൻറ് ബെൽ ഓഹരി വില 14 ശതമാനത്തിലധികം ഉയർന്നു. ഒക്ടോബർ മാസത്തിൽ 36 ലക്ഷത്തിലധികം ഉപയോക്താക്കളെ ചേർത്തതിനെ തുടർന്ന് ഭാരതി എയർടെൽ ഓഹരി വില രണ്ട് ശതമാനത്തിലധികം ഉയർന്നു.
സെൻസെക്സിൽ 300 ലധികം പോയിന്റ് ഇടിവ്; നിഫ്റ്റി 13,250 ന് താഴെ
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications