ഇന്ത്യൻ സൂചികകൾ ഇന്ന് ഉയർന്ന നേട്ടം കൈവരിച്ചു. ബാങ്കിംഗ്, ഓട്ടോ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ച് മുന്നേറുകയാണ്. കൊറോണ വൈറസിനെക്കുറിച്ചും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും ഉള്ള ആശങ്കകൾക്കിടയിൽ യുഎസിന്റെ ശക്തമായ ഉൽപാദന ഡാറ്റയും ടെക് സ്റ്റോക്കുകളിലെ നേട്ടവും ഏഷ്യൻ ഓഹരികൾ ഉയരാൻ കാരണമായി. ഇന്ത്യൻ വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക്, ആർഐഎൽ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടങ്ങൾക്ക് കൂടുതൽ സംഭാവന നൽകിയത്.
രാവിലെ 9:18 ന് സെൻസെക്സ് 227 പോയിന്റ് ഉയർന്ന് 37,166 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 71 പോയിന്റ് ഉയർന്ന് 10,962 ലെത്തി. ബാങ്ക് ഓഹരികളും ആർഐഎല്ലും ഐടിസിയുമാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ഐടി ഓഹരികളിലെ നഷ്ടം ഇവ മറികടന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ അര ശതമാനം വീതം നേട്ടം രേഖപ്പെടുത്തി. ഏകദേശം 1228 ഓഹരികൾ മുന്നേറി, 574 ഓഹരികൾ ഇടിഞ്ഞു, 102 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഹിന്ദുസ്ഥാൻ യുണീലിവർ, എച്ച്സിഎൽ ടെക്, പവർ ഗ്രിഡ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ.
വിവിധ ബിസിനസുകളിലായി 1,192 കോടി രൂപയുടെ പുതിയ ഓർഡറുകൾ കമ്പനി നേടിയതിന് ശേഷം ഓഗസ്റ്റ് 4 ന് കെഇസി ഇന്റർനാഷണൽ ഓഹരി വില അഞ്ച് ശതമാനം കൂടി.
2020 ജൂൺ 30 ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ ഓഡിറ്റ് ചെയ്യപ്പെടാത്തതും ഏകീകൃതവുമായ സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ യോഗം 2020 ഓഗസ്റ്റ് 10 ന് നടത്തും.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications