ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ, ബാങ്കിംഗ് ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. പ്രതീക്ഷിച്ചതിലും മികച്ച ജൂൺ പാദ വരുമാനവും ശക്തമായ ആഗോള സൂചകങ്ങളും നിക്ഷേപകരെ പിന്തുണച്ചു. സെൻസെക്സ് 224.93 പോയിൻറ് അഥവാ 0.59 ശതമാനം ഉയർന്ന് 38,407.01ൽ എത്തി. നിഫ്റ്റി 52.35 പോയിൻറ് അഥവാ 0.46 ശതമാനം ഉയർന്ന് 11,322.50 ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്‌കാപ്പ് 0.34 ശതമാനം കുറഞ്ഞു നിഫ്റ്റി സ്മോൾകാപ്പ് സൂചിക 0.37 ശതമാനം ഉയർന്നു. ഐടിസി, എച്ച്ഡിഎഫ്സി ഇരട്ടകൾ, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽസ് തുടങ്ങിയവ സെൻസെക്സിനെയും നിഫ്റ്റിയെയും ഉയർത്തി 5 മാസത്തെ ഉയർന്ന നേട്ടം കൈവരിച്ചു. നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി മീഡിയ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്.

നിഫ്റ്റി ഫാർമ, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി സൂചിക ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീൽ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ഇൻഡസിൻഡ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ശ്രീ സിമൻറ്, ടൈറ്റൻ കമ്പനി, യുപിഎൽ, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. കൊറോണ വൈറസിനെ തുടർന്നുള്ള ലോക്ക്ഡൌൺ ബാധിച്ച ജൂണിൽ അവസാനിച്ച പാദത്തിൽ ടാറ്റാ ഗ്രൂപ്പ് കമ്പനി ദുർബലമായ നേട്ടം കൈവരിച്ചതിനെ തുടർന്ന് ടൈറ്റൻ കമ്പനി ഓഹരി വില മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.
ജൂൺ പാദത്തിൽ ശ്രീ സിമൻറ് ഓഹരികൾ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ അറ്റാദായം 13.5 ശതമാനം ഇടിഞ്ഞ് 330 കോടി രൂപയായി. ചൈന-യുഎസ് പിരിമുറുക്കങ്ങൾ ആഗോള വിപണിയെ സ്വാധീനിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
