റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ധനനയം പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റി യും ഇന്ന് ഉയർന്നു. സെൻസെക്സ് 362.12 പോയിൻറ് അഥവാ 0.96 ശതമാനം ഉയർന്ന് 38,025.45 ൽ എത്തി. നിഫ്റ്റി 98.50 പോയിന്റ് അഥവാ 0.89 ശതമാനം ഉയർന്ന് 11,200.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ്പ് ഒരു ശതമാനവും നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 0.3 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് 133 പോയിന്റ് ഉയർന്ന് 21,643 ലെവലിൽ അവസാനിച്ചു.
വായ്പനയം
റിസർവ് ബാങ്കിന്റെ വായ്പാനയ കമ്മറ്റി ഓഗസ്റ്റിലെ ധനനയത്തിൽ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് നിലവിൽ 4 ശതമാനമാണ്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി നിലനിർത്തി. സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനും ദ്രവ്യത വർദ്ധിപ്പിക്കുന്നതിനും വായ്പയുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും റിസർവ് ബാങ്ക് നിരവധി അധിക നടപടികൾ പ്രഖ്യാപിച്ചു.
നേട്ടവും നഷ്ടവും
മേഖലകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ, നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി എഫ്എംസിജി എന്നിവ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക് നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. ടാറ്റാ സ്റ്റീൽ, ഇൻഫോസിസ്, ഗെയ്ൽ ഇന്ത്യ, ബജാജ് ഫിനാൻസ്, യുപിഎൽ എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഐഷർ മോട്ടോഴ്‌സ്, ശ്രീ സിമൻറ്സ്, അദാനി പോർട്ട്‌സ്, എം ആൻഡ് എം എന്നിവ നഷ്ടത്തിലായിരുന്നു.
ജെ കെ ലക്ഷ്മി സിമന്റ്സ്
2020 ജൂൺ അവസാനിച്ച ത്രൈമാസത്തിൽ ജെ കെ ലക്ഷ്മി സിമന്റിന്റെ ഓഹരികൾ നാലു ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ മൊത്തം അറ്റാദായം 5.80 ശതമാനം ഇടിഞ്ഞ് 50.63 കോടി രൂപയായി. മുൻ വർഷം ഇത് 53.75 കോടി രൂപയായിരുന്നു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം വിൽപ്പന കുറഞ്ഞതാണ് ഇടിവിന് കാരണം. വരുമാനം 19.78 ശതമാനം ഇടിഞ്ഞ് 911.54 കോടി രൂപയായി.
യെസ് ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങിയതായുള്ള മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് യെസ് ബാങ്ക് ഓഹരികൾ ഇന്ന് അഞ്ച് ശതമാനം ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്



Click it and Unblock the Notifications
