സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഓഹരി വിപണി ഇന്ന് മികച്ച നേട്ടം കൈവരിച്ചു. സെൻസെക്സ് 437 പോയിൻറ് അഥവാ 0.95 ശതമാനം ഉയർന്ന് 46,444.18 ലും നിഫ്റ്റി 135 പോയിൻറ് അഥവാ ഒരു ശതമാനം ഉയർന്ന് 13,601.10 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾക്യാപ് ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 2.40 ശതമാനവും 2.65 ശതമാനവും ഉയർന്നു.

ഐടി ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് നേതൃത്വം നൽകിയത്. നിക്ഷേപകർ ആത്മവിശ്വാസം വീണ്ടെടുത്തതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരം കൂടുതൽ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. വരും ദിവസങ്ങളിൽ, ബ്രെക്‌സിറ്റ് വ്യാപാര ഇടപാടുകൾ വിപണികളെ സ്വാധീനിക്കാനിടയുണ്ട്.
നിഫ്റ്റി 50 സൂചികയിൽ വിപ്രോ, സിപ്ല, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച് യു എൽ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ഹീറോ മോട്ടോ, ഡിവിസ് ലാബ്സ്, ടൈറ്റൻ, എൻടിപിസി, പവർഗ്രിഡ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ.
നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി സൂചികകൾ രണ്ടു ശതമാനം ഉയർന്നതോടെ എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ എന്നിവ 1.5 ശതമാനം വീതവും നിഫ്റ്റി ഓട്ടോ ഒരു ശതമാനത്തിലധികവും ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് 0.8 ശതമാനം ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
