സെൻസെക്സ് 2,300 പോയിന്റ് നേട്ടത്തിലും, നിഫ്റ്റി 8,700 ന് മുകളിലും ക്ലോസ് ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച എട്ട് ശതമാനത്തിലധികം നേട്ടം കൈവരിച്ചു. 2009ന് ശേഷമുള്ള ഏറ്റവും മികച്ച വ്യാപാര ദിനമായിരുന്നു ഇന്നത്തേത്. നിഫ്റ്റി 1,100 പോയിന്റും സെൻസെക്സ് 3,800 പോയിന്റുമാണ് ഉയർന്നത്. ഉച്ചക്ക് 2:50 ന് സെൻസെക്സ് 2,300ന് മുകളിൽ ഉയർന്ന് 8 ശതമാനത്തിലധികം നേട്ടം കൈവരിച്ച് 29,923.00 ന് മുകളിൽ വ്യാപാരം നടത്തി. നിഫ്റ്റി 670 പോയിൻറ് നേടി 8,750 ന് മുകളിൽ വ്യാപാരം നടത്തി.

ഒൻപത് ശതമാനത്തിലധികം നേട്ടങ്ങളുമായി നിഫ്റ്റി ഫാർമ മികച്ച പ്രകടനം കാഴ്ചവച്ചു, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. കൊറോണ വൈറസ് പ്രതിസന്ധി ന്യൂയോർക്കിൽ കുറയുന്നുവെന്ന സൂചനകളെ തുടർന്ന് വിപണികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു. പ്രധാനമന്ത്രി ഷിൻസോ അബെ 991 ബില്യൺ ഡോളർ സാമ്പത്തിക ഉത്തേജക പാക്കേജ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ജപ്പാനിലെ നിക്കി രണ്ട് ശതമാനം ഉയർന്ന് കഴിഞ്ഞയാഴ്ചത്തെ നഷ്ടം മായ്ച്ചു. ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരികളുടെ എം‌എസ്‌സി‌ഐയുടെ ഏറ്റവും വലിയ സൂചിക ഏകദേശം ഒരു ശതമാനം ഉയർന്നു.

സെൻസെക്സ് 2,300 പോയിന്റ് നേട്ടത്തിലും, നിഫ്റ്റി 8,700 ന് മുകളിലും ക്ലോസ് ചെയ്തു

ബാങ്കുകളും ഫിനാൻഷ്യൽ സ്റ്റോക്കുകളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്കിംഗ് സൂചിക 10.42 ശതമാനം ഉയർന്നു. നിഫ്റ്റി ധനകാര്യ സൂചിക 8.42 ശതമാനം നേട്ടം കൈവരിച്ചു. ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ് 25 ശതമാനം ഉയർന്ന് നിഫ്റ്റിയിൽ ഒന്നാം സ്ഥാനത്തെത്തി. റീട്ടെയിൽ നിക്ഷേപത്തിലും മുന്നേറ്റത്തിലും തിങ്കളാഴ്ച വർധനയുണ്ടായതായി ബാങ്ക് റിപ്പോർട്ട് ചെയ്തു. മറ്റ് പ്രധാന ബാങ്കുകളായ കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയും മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ നിക്ഷേപത്തിൽ വർധന രേഖപ്പെടുത്തി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനാൽ 24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം സർക്കാർ നീക്കിയിരുന്നു. കൊറോണ വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന്റെ ഭാഗിക വിലക്ക് നീക്കാനും ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ഇത് ഫാർമ ഓഹരികളെ പിന്തുണച്ചു. മഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച വിപണികൾക്ക് അവധിയായിരുന്നു. ഏപ്രിൽ 10 ന് ദു:ഖ വെള്ളിയും അവധി ദിനമായതിനാൽ ഈ ആഴ്ച്ച മൂന്ന് ദിവസം മാത്രമേ വിപണികൾ തുറക്കുകയുള്ളൂ. 

English summary

Sensex zooms 2,400 points, Nifty ends near 8,800 | സെൻസെക്സ് 2,300 പോയിന്റ് നേട്ടത്തിലും, നിഫ്റ്റി 8,700 ന് മുകളിലും ക്ലോസ് ചെയ്തു

The benchmark Sensex and Nifty gained over eight per cent on Tuesday. Today was the best trading day since 2009. Read in malayalam.
Story first published: Tuesday, April 7, 2020, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X